ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Sunday, November 3, 2013

വനങ്ങള്‍



                                          ഇടുക്കി വനമേഖലയിലെ തന്നെ മറ്റൊരു വനമേഖലയാണിത്.ഏകദേശം 97 ച.കി.മീ.വിസ്തീര്‍ണ്ണമുള്ള ഈ വനത്തില്‍ അപൂര്‍വ്വമായ വരയാടുകളുടെ കൂട്ടങ്ങള്‍ താമസിക്കുന്നു.ലോകത്താകെയുള്ള വരയാടിന്റെ പകുതിയിലേറേയും സംരക്ഷിക്കപ്പെടുന്നത് ഈമേഖലയിലാണ്.കൂടാതെകലമാന്‍,കേഴമാന്‍,പുള്ളിപ്പുലി,കരിങ്കുരങ്ങ്,മലയണ്ണാന്‍,കടുവ,കരിമ്പുലി,കാട്ടുപൂച്ച,പലതരം പറവകള്‍,മത്സ്യങ്ങള്‍ തുടങ്ങിയവയും ധാരാളമുണ്ട്.94 തരം പുല്ലിനങ്ങളുടെ സാനിധ്യം ഇരവിക്കുളത്തെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.ചിന്നാര്‍ , പാമ്പാര്‍ എന്നീ നദികള്‍ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്.ഈ പ്രദേശം 1978 ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.

കുറിഞ്ഞിമല

  ഇടുക്കി ജില്ലയിലെ മറ്റൊരു വനമേഖലയാണ് കുറുഞ്ഞിമല.12 വര്‍ഷം കൂടുമ്പോള്‍ പൂക്കുന്ന നീലക്കുറുഞ്ഞിയാണ് ഇവിടത്തെ സവിശേഷത.

ചിന്നാര്‍ വനമേഖല

  ഇടുക്കി ജില്ലയിലെ മറ്റൊരു വനമേഖലയാണ് ചിന്നാര്‍ വനമേഖല.മലയണ്ണാന്‍,നക്ഷത്ര ആമകള്‍,ആന,കാട്ടുപോത്ത്,കടുവ,പുലി,കരടി,മാന്‍,വരയാട്,മയില്‍,വെരുക് തുടങ്ങിയ ജീവികള്‍ ഇവിടെ ധാരാളം ഉണ്ട്.225 ഇനം പറവകളും,വിവിധയിനം പക്ഷികളും സ്ഥിതിചെയ്യുന്ന ഈ കാടിന് 90 ച.കി.മീ.വിസ്തൃതി ഉണ്ട്.



0 comments:

Post a Comment

Related Posts Plugin for WordPress, Blogger...