ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Saturday, November 30, 2013

വനങ്ങള്‍



വയനാട് വന്യ മേഖല


  യനാട് ജില്ലയിലെ 344 ച.കി.മീ. വിസ്തൃതിയിലുള്ള തോല്‍പെട്ടി,മുത്തങ്ങ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന വനമേഖല ആനകളും,കാട്ടുപോത്തുകളും,പുള്ളിമാനുകളും കണ്ടുവരുന്ന മേഖലയാണ്.നീര്‍ ചാലുകള്‍ കൊണ്ടും ചതുപ്പു നിലങ്ങള്‍ കൊണ്ടും സമൃദ്ദമാണ് ഈ വനമേഖല.

സൈലന്റ് വാലി


  പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വനമേഖലയാണിത്.വനാന്തരങ്ങളില്‍ കേള്‍ക്കുന്ന ചീവീടുകളുടെ ശബ്ദം സൈലന്റ് വാലിയില്‍ കേള്‍ക്കാത്തതു കൊണ്ടാണ് ഈ പ്രദേശം ഇങ്ങനെ അറിയപ്പെടുന്നത്.അപൂര്‍വ്വവും വിരളവുമായ ജന്തുജാലങ്ങളുടെ സങ്കേതമാണ് സൈലന്റ് വാലി.വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങ് ഇവിടത്തെ പ്രത്യേകതയാണ്.315 ഓളം വ്യത്യസ്ത ജീവികള്‍ക്കു പുറമെ 200 ഓളം വിഭാഗത്തില്‍ പെട്ട പക്ഷിളും ഇവിടെയുണ്ട്.225 തരത്തോളം വണ്ടുകള്‍,100 തരത്തിലധികം പൂമ്പാറ്റകളും നിശാ ശലഭങ്ങളും,അപൂര്‍വ്വ ഇനത്തില്‍ പെട്ട 55 ഇനം സര്‍പ്പങ്ങളും രാജവെമ്പാലയും , പറക്കും പാമ്പും,വംശ നാശ ഭീഷണി നേരിടുന്ന നിരവധി സസ്യ ജാലങ്ങളും ഉള്‍കൊള്ളുന്ന ഈ വനം 237 ച.കി.മീ.വിസ്തൃതിയുണ്ട്.1984 ലില്‍ സൈലന്റ് വാലിയെ ദേശീയ വനമാക്കി പ്രഖ്യാപിച്ചു.

മരത്തിന്റെ വയസ്സറിയാം

  ഒരു മരം മുറിച്ചിട്ടാല്‍ അതിന്റെ തടിയുടെ അടിയില്‍ കുറെ വളയങ്ങള്‍ കാണാനാകും.ഓരോ വര്‍ഷം കൂടുന്തോറും പുറം തടിയില്‍ പുതിയ വളയങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.മരത്തിന്റെ വളര്‍ച്ച കൂടുതലായി നടക്കുന്ന വസന്ത വേനല്‍ മാസങ്ങളില്‍ വളര്‍ന്ന പുതിയ തടിക്ക് മങ്ങിയ നിറമായിരിക്കും.മരം കൂടുതല്‍ വളരാത്ത ശിശിര കാലത്ത് തടിക്ക് കടുത്ത നിറവും.ഇങ്ങനെ മാറിമാറി വരുന്ന കറുത്തതും മങ്ങിയതുമായ നിറങ്ങളുള്ള വളയങ്ങള്‍ നോക്കി മരത്തിന് എത്ര വയസ്സായി എന്നു നമുക്കു കണ്ടെത്താന്‍ കഴിയും.


0 comments:

Post a Comment

Related Posts Plugin for WordPress, Blogger...