ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Friday, September 20, 2013

വനങ്ങള്‍


അര്‍ദ്ധനിത്യഹരിത വനങ്ങള്‍ (semi evergreen forest )

  ഇല പൊഴിയും കാടുകള്‍ക്കും നിത്യഹരിത വനങ്ങള്‍ക്കും ഇടയിലാണ് നിത്യഹരിത വനങ്ങള്‍ അഥവാ ഉഷ്ണമേഖലാ അര്‍ദ്ധ ഹരിത വനങ്ങള്‍ രൂപപ്പെടുന്നത്.ഇടതൂര്‍ന്ന വനങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ആ പ്രദേശത്തെ മഴയുടെ അളവ് കുറയുന്നു.അപ്പോള്‍ ബാഷ്പീകരണത്തെ തടയാന്‍ കഴിവില്ലാത്ത ഇലകളുള്ള വൃക്ഷ സമൂഹം ജലാംശം സംരക്ഷിക്കുന്നതിനായി ഇല പൊഴിക്കാന്‍ തുടങ്ങും.ഈ സാഹചര്യങ്ങളില്‍ നിത്യ ഹരിത വൃക്ഷങ്ങളും ഇല പൊഴിക്കും വൃക്ഷങ്ങളും ഇടകലര്‍ന്നു വളരുന്നു.

ഇലപൊഴിയും വരണ്ട കാടുകള്‍ (dry deciduous forests )

   വരണ്ട ഇലപൊഴിയും കാടുകള്‍ മഴ നിഴല്‍ പ്രദേശത്ത് കാണപ്പെടുന്നു.അഞ്ചുനാട് ഭാഗത്തു സമുദ്ര നിരപ്പില്‍ നിന്നും 800 മുതല്‍ 1000 അടി വരെ ഉയരമുള്ള ഭാഗത്താണ് വരണ്ട ഇലപൊഴിയും കാടുകള്‍ കാണപ്പെടുന്നത്.ചിന്നാര്‍ വന്യ ജീവി സങ്കേതത്തിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളും ഇത്തരം പ്രദേശമാണ്.ഈ ഭാഗത്തു തന്നെയാണ് കേരളത്തിലെ സ്വാഭാവിക ചന്ദന വനം കാണപ്പെടുന്നതും. മൊത്തം 600 മി.മീ മുതല്‍ 1000 മി.മീ. മഴ വരെ ഈ പ്രദേശങ്ങളില്‍ ലഭിക്കുന്നു.

ഇല പൊഴിയും ഈര്‍പ്പ വനങ്ങള്‍(moist deciduousforest)

   നിത്യ ഹരിത വനങ്ങളുടേയും അര്‍ദ്ധ നിത്യ ഹരിത വനങ്ങളുടേയും നാശത്തോടെ രൂപപ്പെടുന്ന് ജൈവ വ്യവസ്ഥയാണ് ആര്‍ദ്ര ഇലപൊഴിയും കാടുകള്‍ അഥവാ ഉഷ്ണ മേഖലാ നനവാര്‍ന്ന ഇലപൊഴിയും കാടുകള്‍.മണ്ണിന്റെ ഈര്‍പ്പം പിടിച്ചു നിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്.അര്‍ദ്ധ നിത്യ ഹരിത വനങ്ങളില്‍ നിന്നും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റപ്പെടുന്നതോടെ അടിക്കാടുകളും പുല്ലുകളും പടര്‍പ്പുമെല്ലാം സമൃദ്ദമായി വളരുന്നു.കൂടെ മുള വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ ധാരാളമായി ഉണ്ടാകും.എന്നാല്‍ നിത്യ ഹരിത വനം നല്‍കുന്നത്രയും മണ്ണിന്റെ നനവ് പിടിച്ചു നിര്‍ത്താനുള്ള കഴിവ് നഷ്ടമാകുന്നു.കേരളത്തിലെ വനങ്ങള്‍ ഭൂരിഭാഗവും ആര്‍ദ്ര ഇലപൊഴിയും വനങ്ങളാണ്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...