ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Tuesday, September 3, 2013

വനങ്ങള്‍


കാടറിവുകള്‍

     കാട് ഭൂമിയുടെ ശ്വാസകോശമാണ്.അത് പ്രകൃതിയുടെ ഹൃദയവമാണ്.വലിയ അളവില്‍
ഓക്സിജന്‍ അന്തരീക്ഷത്തിലേക്ക് സംഭാവന ചെയ്യുന്നത് കോണ്ടാണ് വനത്തെ ഭൂമിയുടെ ശ്വാസകോശം എന്നു വിളിക്കുന്നത്.വനങ്ങള്‍ നിബിഢമായി വളരുന്ന പ്രദേശത്തെയാണ പോതുവെ വനം (കാട് ) എന്നു പറയുന്നത്.മനുഷ്യന്റെ അനിയന്ത്രിതമായ വികസന കാഴ്ചപ്പാടാണ് കാടിനെ നശിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്.വികസനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്കു ഓടിയെത്തുന്നതവെട്ടിതെളിക്കുന്നതും മരങ്ങള്‍ മുറിച്ചുവീഴ്ത്തി വെളുപ്പിക്കുന്നതുമായ കാര്യങ്ങളായിരിക്കും.
എന്തുകൊണ്ടു കാട്
   മനുഷ്യര്‍ക്ക് അത്യാവശ്യമായ ഭക്ഷ്യ വിളകള്‍ മുതല്‍ ഔഷധ സസ്യങ്ങള്‍ വരെയുള്ള അനേക കോടി സസ്യ വര്‍ഗങ്ങളുടെ ജനിതകബാങ്കാണ് ഓരോ വനവും.സുക്ഷമ ജീവികള്‍ മുതല്‍ വമ്പന്‍ മരങ്ങളും വന്യ ജീവികളും ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണവും ഉപകാരപ്രദവുമായ ജൈവ വൈവിധ്യ കലവറയാണ് കാട്.രോഗ പ്രധിരോധ ശേഷിയും നല്ല വിളവും ഏതു കാലാവസ്ഥയിലും വളരുന്നതുമായ പുതിയ സസ്യ വര്‍ഗങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ പ്രധാനമായും ആശ്രയിക്കുന്നത് കാടുകളെയാണ്.നമുക്ക് ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത അനേകജാതി സസ്യ സ്പീഷീസുകള്‍ വനങ്ങളിലുണ്ട്.ഒരു വനം നശിക്കുന്നതു മൂലം നശിക്കുന്നത് , ഭീകരമായ രോഗങ്ങള്‍ക്കുള്ള സിദ്ധൗഷധങ്ങളോ, ഏതു പ്രതികൂലാവസ്ഥയിലും നല്ല വിളവുതരുന്ന ഭക്ഷ്യ വിളകളോ ഒക്കെയായിരിക്കും ലോകത്തിനു നഷ്ടമാകുന്നത്.കൂടാതെ വലിയ ഒരു സമൂഹത്തിന്റെ വാസസ്ഥലവും കൂടിയാണ് വനങ്ങള്‍.പ്രാചീന സംസ്കൃതിയുടെ ചരിത്രം കൂടിയാണ് കാടിന്റെ ചരിത്രം.പുറം പരിഷ്കാരങ്ങളിലേക്കു എത്തിപ്പെടാതെ തങ്ങളുടേതുമാത്രമായ ലോകത്ത് തനതായ ജീവിതമാര്‍ഗങ്ങളും ,കാടിനേയും മലയേയും ആശ്രയിച്ചു കഴിയുന്ന ആദിവാസികളുടെ വാസസ്ഥലം കാടാണ്.നമ്മുടെ രാജ്യത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കു നയിക്കാന്‍ വനങ്ങള്‍ക്കു കഴിയും എന്നു മനസ്സിലാക്കിയ മഹാനായ മനുഷ്യനായിരുന്നു 1950 കളില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രിയായിരുന്ന കെ.എം മുന്‍ഷി.അദ്ദേഹമാണ് 1950 മുതല്‍ എല്ലാവര്‍ഷവും ജൂലൈ ആദ്യവാരം വനമഹോത്സവമായി ആചരിക്കാന്‍ തീരുമാനിച്ചത്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...