ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Sunday, November 17, 2013

വനങ്ങള്‍


spider

പെരിയാര്‍ വനമേഖല


ഇടുക്കി ജില്ലയില്‍സ്ഥിതിചെയ്യുന്ന ഈവനമേഖല കടുവയുടെആവാസകേന്ദ്രമാണ്.കേരളത്തിലെ ഏക കടുവാ സംരക്ഷണ മേഖലയാണ് ഇത്.ഇവിടെ വന്യ ജീവികളാല്‍ സമ്പന്നമാണ്.കടുവ,പുലി,മലമുഴക്കി വേഴാമ്പല്‍,കാട്ടുനായ,അപൂര്‍വ്വയിനം പക്ഷികള്‍,ഈനാം പേച്ചി,മാനുകള്‍,നീര്‍നായകള്‍,ആമകള്‍ എന്നിവയാല്‍ ഇവിടെ സമ്പന്നമാണ്.ഇതിന് 777 ച.കി.മീ.വിസ്തീര്‍ണ്ണമുണ്ട്.1982 ല്‍ പെരിയാര്‍ വനമേഖല ദേശീയോദ്യാനമാക്കി.

പേപ്പാറ വനമേഖല


തിരുവനന്തപ്പുരം ജില്ലയിലാണ് ഈ വനമേഖല.പേപ്പാറ അണക്കെട്ടിനോട് ചേര്‍ന്നാണ് ഈ സ്ഥലം.പാറക്കെട്ടും കുന്നും നിറഞ്ഞ ഈ സ്ഥലം വിവിധ തരം ജന്തുക്കള്‍ നിറഞ്ഞ ജൈവ സമ്പത്ത് നിലനില്‍ക്കുന്ന ആവാസ വ്യവസ്ഥയാണ്.ആന,കാട്ടു പോത്ത്,കേഴമാന്‍,വരയാട്,കുട്ടിതേവാങ്ക്,ഉടുമ്പ്,കാട്ടുപൂച്ച,തുടങ്ങിയ ജീവികളും ഈ വനത്തില്‍ ഉണ്ട്.53 ച.കി.മീ.ഇതിന്റെ വിസ്തീര്‍ണ്ണം.

മതികെട്ടാന്‍ മല

ഇടുക്കി ജില്ലയിലാണ് ഈ മേഖല.ഇവിടത്തെ സവിശേഷത ആകര്‍ഷകമായ പുല്‍മേടുകളാണ്.ഇവിടെ അപൂര്‍വ്വയിനം പക്ഷി മൃഗാദികളുടെ ആവാസ ഭൂമിയാണ്.കാട്ടുപോത്ത്,കരങ്കുരങ്ങ്,കാട്ടാന,വ്യത്യസ്തയിനം പറവകള്‍ തുടങ്ങിയ ജീവികള്‍ 12 ച.കി.മീ വിസ്തൃതിയുള്ള ഈ സ്ഥലത്തു കാണപ്പെടുന്നു.2010 ല്‍ മതികെട്ടാന്‍ ചോല ദേശീയോദ്ധ്യാനമാക്കി.

മംഗളവനം


എറണാകുളം ജില്ലയില്‍ 0274 ച.കി.മീ വിസ്തൃതിയില്‍ നഗരത്തിനോട് ചേര്‍ന്നു കിടക്കുന്ന കണ്ടല്‍ വനങ്ങളോടുകൂടിയ വനസങ്കേതമാണ് മംഗളവനം.അപൂര്‍വ്വയിനത്തില്‍ പെട്ട 14 ഇനം പക്ഷികള്‍ ഉള്‍പ്പെടുന്ന 76 ഇനം പക്ഷികളെ ഇവിടെ കാണാന്‍ കഴിയും.33 ഇനം ചിലന്തികളും അനേകം കടവാവലുകളും ഇവിടെ ഉണ്ട്.പക്ഷികള്‍,പാമ്പ്,ഉരഗം,ഓന്ത്,മത്സ്യം,തവള,പന്നി,പലതരം സസ്തനികള്‍,പുല്‍ചാടികള്‍, പലതരം അണുജീവികളും ഉള്‍കൊളളുന്ന വലിയ ജൈവ സമ്പത്താണിവിടം

3 comments:

  1. ഇക്കയുടെ ബ്ലോഗ്‌ കണ്ടു. വിജ്ഞാനങ്ങളുടെ ഒരു 'ലുലു മാൾ' തന്നെ. പ്രയത്നത്തിനു അഭിനന്ദനങ്ങൾ, ആശംസകൾ....

    വിദ്യാർഥികൾക്ക് ഒരു വിജ്ഞാന(മുതൽ) ക്കൂട്ടായിരിക്കും ഇത്.

    സമയം കിട്ടുമ്പോൾ വന്നു വായിച്ച് മുതലാക്കാം...

    ReplyDelete

Related Posts Plugin for WordPress, Blogger...