This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Friday, July 26, 2013

മഴയറിവ് (ഒമ്പത് )


മഴക്വിസ്സ്

 

1-മഴ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
റെയിന്‍ ഗേജ് "അഥവാ മഴ മാപിനി.
2-കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എവിടെ?
തിരുവനന്തപുരം.
3-കേരളത്തിലെ ഒരു മഴനിഴല്‍ പ്രദേശം?
ചിന്നാര്‍.
4-മേഘങ്ങളെ കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ്
നെഫോളജി.
5-കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?
കോഴിക്കോട്.
6-കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴകിട്ടുന്ന സ്ഥലം?
നേര്യമംഗലം - എറണാകുളം
7-ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങള്‍?
മൗസിന്റം , ചിറാപുഞ്ചി
8-മൗസിന്റം , ചിറാപുഞ്ചിയും ഏത് സംസ്ഥാനത്താണ്?
മേഘാലയ
9-സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം?
ചിന്നാര്‍ - ഇടുക്കി
10-കേരളത്തിലെ മഴവെള്ള സംഭരണ പദ്ധതികളുടെ പേര്?
ജലനിധി,വര്‍ഷ

Thursday, July 25, 2013

മഴയറിവ് (എട്ട് )


മഴച്ചൊല്ലുകളും ശൈലികളും

    ശൈലികളും പഴഞ്ചൊല്ലുകളും ഭാഷയിലെ രത്നങ്ങളാണ്.ഉചിതമായ സന്ദര്‍ഭങ്ങളില്‍  ഇവചേര്‍ക്കുമ്പോള്‍ ഭാഷയുടെ തിളക്കം വര്‍ദ്ധിക്കുന്നു.
ത്തം കറുത്താല്‍ ഓണം വെളുക്കും


ന്തിക്കു വന്ന വിരുന്നുകാരും അന്തിക്കുവന്ന മഴയും ഒരുപോലെ


ന്നിമഴ കണ്ണീരും കയ്യുമായി


ര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു


കാര്‍ത്തിക തീര്‍ന്നാല്‍ കുട വേണ്ട


കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല്


ചിങ്ങത്തില്‍ മഴ പെയ്താല്‍ തെങ്ങിനും നന്ന്


ചിങ്ങത്തില്‍ മഴ ചിണുങ്ങി ചിണുങ്ങി


ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല


തുള്ളിക്കൊരു കുടം പേമാരി


തിരുവാതിരയില്‍ തിരിമുറിയാതെ


പെരുമഴ പെയ്താല്‍ കുളിരില്ല


ഴനിന്നാലും മരം പെയ്യും


ണലില്‍ മഴ പെയ്ത പോലെ


കരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും


ഴ പെയ്താല്‍ പുഴയറിയും


മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല


ഴയൊന്നു പെയ്താല്‍ മരമേഴു പെയ്യും

മഴ പ്രവര്‍ത്തനങ്ങള്‍

      കുട്ടികള്‍ക്കായി ചെയ്യാന്‍ പറ്റുന്ന ഏതാനും മഴ പ്രവര്‍ത്തനങ്ങള്‍ ഇതാ.......

മഴചിത്രങ്ങള്‍ ശേഖരിക്കുക
മഴ മാപിനിയുടെ പ്രവര്‍ത്തനം പഠിക്കുക
മഴ വെള്ള സംരക്ഷണം പ്രോജക്ട്
മഴയളവ്
മഴ പിടുത്തം
മഴപ്പതിപ്പ് നിര്‍മ്മാണം
മഴക്വിസ്സ്
മഴ നടത്തം
ജലശ്രീക്ലബ് രൂപീകരണം
മഴക്കവിതാ രൂപീകരണം,ശേഖരണം
മഴ അനുഭവം പറയല്‍ എഴുതല്‍

Monday, July 22, 2013

മഴയറിവ് (ഏഴ് )


കാലാവസ്ഥാ പ്രവചനം

   തിരുവനന്തപ്പുരത്തുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴ പ്രവചനം നടത്തുന്നത്. 1836 ല്‍ സ്വാതി തിരുനാള്‍ സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായത്.1965 ലാണ് ഇവിടെ നിന്നും കാലാവസ്ഥാ പ്രവചനം ആരംഭിച്ചത്.കേരളത്തിലെമ്പാടുമായി 70 മഴ മാപിനികള്‍ ഈ കേന്ദ്രത്തിന്റെ നയന്ത്രണത്തിലായുണ്ട്.

മഴയളവ്

    മഴ അളക്കാനുള്ള ഉപകരണമാണ് "റെയിന്‍ ഗേജ് " അഥവാ മഴമാപിനി.ഒരു തടസ്സവുമില്ലാത്ത പ്രത്യേക സ്ഥലത്ത് ഒരു ദിവസം മഴ പെയ്താല്‍ എത്രവെള്ളം ഉയരുമെന്ന് നോക്കിയാണ് മഴയുടെ അളവ് കണക്കാക്കുന്നത്.എല്ലാദിവസവും രാവിലെ 8.30 നാണ് മഴയുടെ അളവ് എടുക്കുന്നത്.ഇന്ത്യ മുഴുവന്‍ ഈ സമയമാണ് അംഗീകരിച്ചിട്ടുള്ളത്.24 മണിക്കൂര്‍ കൊണ്ട് 7 സെ.മീറ്ററില്‍ കൂടുതല്‍ മഴ പെയ്താല്‍ കനത്ത മഴയായി പരിഗണിക്കുന്നു.

കുടപുരാണം

    ലാറ്റിന്‍ ഭാഷയില്‍ നിഴല്‍ എന്നര്‍ത്ഥം വരുന്ന umbra എന്ന വാക്കില്‍ നിന്നാണ് umbrella ഉണ്ടാകുന്നത്. BC 1000 ല്‍ തന്നെ ചൈനക്കാര്‍ കുട ഉപയോഗിച്ചിരുന്നു.1852 സാമുവല്‍ ഫോക്കസാണ് ആധുനീക രീതിയിലുള്ള സ്റ്റീല്‍ കമ്പികളുപയോഗിച്ച് കുടനിര്‍മ്മിച്ചത്.ലണ്ടനിലെ ന്യൂ ഓക്സ്ഫോര്‍ഡ് സ്ട്രീറ്റിലാണ് ആദ്യമായി 1830 ല്‍ ജയിംസ് സ്മിത്ത് ആന്റ് സണ്‍സ് എന്ന പേരില്‍ കച്ചവടത്തിനായി കട തുറന്നത്.തൊപ്പിക്കുട,ഓലക്കുട,കുണ്ടന്‍കുട,മറക്കുട,കാലന്‍കുട,മാവേലിക്കുട തുടങ്ങിയ കുടകള്‍ പണ്ട് നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്നു.

Saturday, July 20, 2013

മഴയറിവ് (ആറ്)


മഴനിഴല്‍ പ്രദേശങ്ങള്‍ (rain shadow regions )

ടലില്‍ നിന്നും വീശുന്ന കാറ്റ് മഴയെ കരയിലേക്ക് വഹിക്കുന്നു.ഉയര്‍ന്ന മലനിരകളില്‍ തട്ടുന്ന കാറ്റില്‍ നിന്നും മഴയെല്ലാം അവിടെ പെയ്തിറങ്ങുന്നു.അതിനാല്‍ മലനിരകളുടെ മറുഭാഗത്ത് എത്തുന്നത് ജലാംശം കുറഞ്ഞ വരണ്ട കാറ്റ് മാത്രമായിരിക്കും.മഴ തീരെ കുറവും.ഇത്തരം പ്രദേശങ്ങളാണ് മഴ നിഴല്‍ പ്രദേശങ്ങള്‍.കേരളത്തില്‍ ചിന്നാറും മറയൂരും എല്ലാം മഴനിഴല്‍ പ്രദേശങ്ങളാണ്.

മേഘസ്ഫോടനം (cloud burst )

ചെറിയ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ കനത്ത തോതില്‍ പെയ്യുന്ന മഴയുടെ പ്രതിഭാസമാണ് മേഘസ്ഫോടനം.ശക്തമായ മഴയോടൊപ്പം വന്‍ കാറ്റും കൂടിയാകുമ്പോള്‍ മേഘസ്ഫോടനം കനത്ത നാശം വിതക്കുന്നു.2010 ആഗസ്തില്‍ ജമ്മുകാശ്മീരിലെ ലേ പ്രദേശത്തും,2011 ല്‍ കേരളത്തിലെ കോഴിക്കോടിനടുത്ത പുല്ലൂരാം പാറയിലും 2013 ല്‍ ഉത്തരഖണ്ഡിലെ ബദരീനാഥിലും ഉണ്ടായ മേഘ സ്ഫോടനങ്ങള്‍ വന്‍ നാശം വിതച്ചിരുന്നു.

പശ്ചിമഘട്ടവും മണ്‍സൂണും

ണ്‍സൂണുകളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ്.അറബിക്കടലിനു മുകളിലൂടെ വരുന്ന മണ്‍സൂണുകളെ പശ്ചിമഘട്ടം തടഞ്ഞുനിര്‍ത്തി കേരളം, ഗോവ, മഹാരാഷ്ട്ര,ഗുജറാത്ത് മുതലായ പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളില്‍ മഴ പെയ്യിക്കും.മഹാരാഷ്ട്ര – ഗുജറാത്ത് അതിര്‍ത്തിയിലെ താപ്തി മുഖം മുതല്‍ തെക്ക് കന്യാകുമാരി വരെ 1600 കി.മീ.പശ്ചിമഘട്ടം നീണ്ടുകിടക്കുന്നു.തമിഴ്നാട്,കേരളം,കര്‍ണ്ണാടക,ഗോവ,മഹാരാഷ്ട്ര എന്നീ പ്രദേശങ്ങളിലൂടെ പശ്ചിമഘട്ടം കടന്നു പോകുന്നു.കിഴക്കോട്ടൊഴുകുന്ന വന്‍ നദികളായ കാവേരി,കൃഷ്ണ,ഗോദാവരി എന്നീ നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നാണ് തുടങ്ങുന്നത്.

Wednesday, July 17, 2013

മഴയറിവ് (അഞ്ച്)


ചിലനാട്ടറിവുകള്‍

തുമ്പികളും മഴയും

   കറുത്ത ചെറിയ ഈയാംപാറ്റകള്‍ ഉയരത്തില്‍ പറന്നു പൊങ്ങിയാല്‍ മഴ പെയ്യും.തുമ്പികള്‍ കൂട്ടത്തോടെ താഴ്ന്നു പറന്നാല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നു കരുതുന്നു.

പക്ഷികളുടെ പ്രജനനം

     മഴക്കാലം പക്ഷികളുടെ പ്രജനനകാലമാണ്.മയില്‍ പ്രജനനം നടത്തുന്നത് ഈ കാലത്താണ്.മഴതുടങ്ങുന്നതിനല്പം മുമ്പ് തന്നെ ഉറക്കെ കരച്ചിലും പീലി വിടര്‍ത്തിയുള്ള ആട്ടവും തുടങ്ങും.ആകാശം മേഘാവൃതമാകുമ്പോള്‍ ആണ്‍ മയില്‍ നൃത്തം തുടങ്ങും.

പ്രാണികുളും മഴയും

    ഉറുമ്പ് മുട്ടകളുമായി മറ്റൊരു സ്ഥലത്തേക്കു പോകുന്നത് മഴ വരാന്‍ പോകുന്നതിന്റെ സൂചനയാണ് എന്നു കരുതുന്നു.

ഏറ്റുമീന്‍

    മഴക്കാലത്ത് വെള്ളം നിറഞ്ഞു പുഴ കവിഞ്ഞൊഴുകുമ്പോള്‍ പുഴയില്‍ നിന്ന് ഏറിവരുന്ന മീനാണ് ഏറ്റുമീന്‍.ഒഴുക്കു വെള്ളത്തിനെതിരെ നീന്തി പാടത്തും പറമ്പിലും വരെ ഇവയെത്തും.ഇതിന് മീന്‍ കേറല്‍ എന്നും പറയും.

കോഴി

   കോഴികള്‍ പകല്‍ സമയത്ത് മുകളിലേക്ക് നോക്കി കൂവുന്നത് മഴയുടെ ലക്ഷണമാണ്.

തവള

   പോക്കാന്‍ തവള എന്ന ഒരിനം തവളയുണ്ട്.മഴ വരുന്നതിന് തൊട്ടു ദിവസങ്ങള്‍ക്ക് മുമ്പ് ഇവ പ്രത്യേക താളത്തില്‍ കൂട്ടമായി കരയും.ഈ കരച്ചില്‍ അവസാനിക്കുന്നത് ശക്തമായ ഇടവപ്പാതി തുടങ്ങുന്നതോടെയാണ്.

      മഴവില്ല് ഉദിക്കുന്നതും, കൊന്നപ്പൂവിന്റെ വിരിയലും,സൂര്യന്‍ ഉദിച്ച ഉടനെ ശക്തമായ ചൂടോടെയും തേജസ്സോടെയും കാണുന്നതും,പക്ഷികള്‍ കൂട്ടമായി കരയിലേക്ക് പറക്കുന്നതും,ഓന്ത് വൃക്ഷങ്ങളില്‍ കയറി ആകാശത്തേക്ക് നോക്കുന്നതുമെല്ലാം ആസന്നമായ മഴയെ സൂചിപ്പിക്കുന്നതായി പഴമക്കാര്‍ പറയുന്നു.

Saturday, July 13, 2013

മഴയറിവ് (നാല്)


മൂന്ന് മഴക്കാലം

കാലവര്‍ഷം

    സാധാരണ ഗതിയില്‍ ജൂണ്‍ 1ാം തിയ്യതി കാലവര്‍ഷം ആരംഭിക്കും.മലയാളമാസം ഇടവം 15 മുതല്‍ കന്നി 15 വരെ നീണ്ടുനില്കുന്ന മഴക്കാലമാണ് കാലവര്‍ഷം.ഇടവപ്പാതി,തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നീ പേരുകളിലും കാലവര്‍ഷം അറിയപ്പെടുന്നു.കേരളത്തിന്റെ വാര്‍ഷിക മഴയില്‍ 60 ശതമാനവും ഈ മഴയില്‍ നിന്നാണ് ലഭിക്കുന്നത്.ഒന്ന് പെയ്ത് പിന്നെ ഒന്ന് തോര്‍ന്ന് ചെറിയ ഇടവേളക്ക് ശേ‍ഷം വീണ്ടും പെയ്തു തോര്‍ന്നു പോകുന്ന രീതിയാണ് കാലവര്‍ഷക്കാല മഴയുടേത്.

തുലാവര്‍ഷം

      തുലാമാസം മുതല്‍ മകരം പകുതി വരെ നീണ്ടുനില്കുന്ന മഴയാണ് തുലാവര്‍ഷം.വാര്‍ഷിക മഴയുടെ ഏകദേശം 20 ശതമാനം ആണ് തുലാവര്‍ഷക്കാലത്ത് ലഭിക്കുന്നത്.ഉച്ചതിരിഞ്ഞാണ് ഇടിവെട്ടോടെ മഴ തുടങ്ങുക.രാത്രിവരെ നീണ്ടുനില്കും.ഇടക്കിടെ ശക്തിയില്‍ പെയ്ത് മാറിനില്കുന്ന മഴയാണ് ഇക്കാലത്ത്. ഇതിന് വടക്കു കിഴക്കന്‍ മണ്സൂണ്‍ എന്നും പേരുണ്ട്.നിന്ന് പെയ്യുന്ന മഴയാണ് തുലാവര്‍ഷം. ഏറെ നേരം ഇത് നീണ്ടു നില്കും.കിണറ്റിലും മറ്റും വെള്ളം നിറയുക ഇക്കാലത്താണ്.

ഇട മഴ (വേനല്‍ മഴ )

   കാലവര്‍ഷക്കാലത്തും തുലാവര്‍ഷക്കാലത്തുമല്ലാതെ പെയ്യുന്ന മഴയാണ് ഇടമഴ.വേനല്‍ മഴ എന്നും ഇതിനെ വിളിക്കും.വാര്‍ഷിക മഴയുടെ ഏകദേശം 10 ശതമാനം ഇടമഴയിലൂടെയാണ് ലഭിക്കുന്നത്.മകരം,കുഭം,മീനം ( ജനുവരി - ഏപ്രില്‍ ) മാസങ്ങളിലാണ് ഈ മഴ ലഭിക്കുന്നത്.വേനല്‍ മഴ കഴിഞ്ഞുള്ള ദിവസങ്ങളില്‍ പൊതുവെ ചൂട് കൂടുതലായിരിക്കും.


Tuesday, July 9, 2013

മഴയറിവ് (മൂന്ന് )


അതിശയിപ്പിക്കും മഴകള്‍

1-വര്‍ണ്ണമഴ
     ചില തരം ആല്‍ഗകളാണ് ഈ നിറം പകരലിന് കാരണമായി പറയുന്നത്
2-അമ്ലമഴ (acid rain )
      ഴ പെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന നൈട്രജന്‍ ലവണങ്ങളുടേയും ഗന്ധകത്തിന്റെയും ഓക്സൈഡുകള്‍ (സള്‍ഫര്‍ ഓക്സൈഡും,നൈട്രസ് ഓക്സൈഡും )മഴത്തുള്ളികളില്‍ ലയിച്ച് ഭൂമിയിലേക്ക് പതിക്കുന്നു.ഇതാണ് ആസിഡ് മഴ.അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് കൂടുന്നതിനനുസരിച്ച് ആസിഡ് മഴയുടെ ശക്തിയും കൂടും.
3-മത്സ്യമഴ
     മുദ്രോപരിതലത്തിലുള്ള ചെറിയ മീനുകള്‍ ശക്തമായ കാറ്റില്‍ പെട്ട് ദൂരെയുള്ള അന്തരീക്ഷത്തിലേക്ക് എത്തുകയും ഈര്‍പ്പം നിലനില്‍ക്കുന്നിടത്തോളം ജീവനോടെ ഇരിക്കുകയും ശക്തമായ മഴയുണ്ടാകുമ്പോള്‍ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നതിനെ മത്സ്യമഴ എന്നു പറയുന്നു.
4-പര്‍വ്വതജന്യമഴകള്‍
        പാഞ്ഞു പോകുന്ന മഴമേഘങ്ങളെ കൂററന്‍ പര്‍വ്വതങ്ങള്‍ തടഞ്ഞു നിര്‍ത്തി മഴ പെയ്യിപ്പിക്കുന്നു.ഇത്തരം മഴകളാണ് പര്‍വ്വതജന്യ മഴകള്‍.
5-സംവ്വഹനമഴ (convective rain )
     ണുത്തതും സാന്ദ്രതയേറിയതുമായ പ്രദേശത്തുകൂടി ചൂടുള്ള നീരാവി നിറഞ്ഞ വായു (ഭൂമധ്യരേഖാ പ്രദേശത്തുള്ളത് ) കടന്നു പോകുമ്പോള്‍ പെയ്യുന്ന മഴയെ ( വൈകുന്നേരങ്ങളിലായിരിക്കും മിക്കപ്പോഴും) സംവഹന മഴ എന്നു പറയും.
6- ന്യൂനമര്‍ദ്ധമഴ ( cyclonic rain )
      ചൂടുള്ളതോ തണുത്തതോ ആയ വായു ചലിക്കുമ്പോഴാണ് അന്തരീക്ഷത്തില്‍ ന്യൂനമര്‍ദ്ധമുണ്ടാകുന്നത്.തുടന്ന് മഴയും പെയ്യുന്നു.”സൈക്ലോണ്‍" എന്നറിയപ്പെടുന്ന ന്യൂനമര്‍ദ്ധമേഖലയാണ് മഴക്ക് കാരണമാകുന്നെതെങ്കില്‍ ആ മഴയെ ന്യുനമര്‍ദ്ധമഴ എന്നു പറയും.

Sunday, July 7, 2013

മഴയറിവ് (ഒന്ന് )


മഴയറിവ്

  ഭൂമിയിലെ വെള്ളം നീരാവിയായി മേല്‍പ്പോട്ടുയര്‍ന്നു തണുക്കുമ്പോഴാണ് മഴയുണ്ടാകുന്നത്.വെള്ളത്തിന്‍റെ ഈ വട്ടം കറങ്ങലിന് ശാസ്ത്രം നല്കിയ പേരാണ് ജലചക്രം.( hydrologic cycle )
വായു,ജലം,ചൂട് എന്നീ മുന്നു ഘടകങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ജലചക്രം പൂര്‍ണ്ണമാകുന്നത്.

മഴ എന്ന അത്ഭുതം

അത്ഭുതകരമായ വിധത്തില്‍ ഭൂമി മുഴുവന്‍ ജലസേചനം നടത്തുകയും ഭൂവാസികള്‍ക്ക് മുഴുവന്‍ ശുദ്ധ ജലം ലഭ്യമാക്കുയും ചെയ്യുന്ന പ്രക്രിയ.ഓരോ മഴയിലും ടണ്‍ കണക്കിന് ജലം ഭൂമിയില്‍ വര്‍ഷിക്കുന്നു.മരങ്ങളു‍ടേയും ചെടികളുടേയും ദാഹം അകറ്റുന്നു.മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റു കൃമി കീടങ്ങള്‍ക്കുമെല്ലാമായി അരുവികളും തോടുകളും പുഴകളും കുളങ്ങളും കിണറുകളും ഒരുക്കുന്നു.

എന്താണ് മഴ

മേഘങ്ങള്‍ 0.05 മില്ലിമീറ്ററിലധികം വലുതാകുന്നതോടെ ജലമായോ മഞ്ഞായോ ഐസായോ ഭൂമിയില്‍ പതിക്കുന്നതിനാണ് മഴ എന്നു പറയുന്നത്.

മഴ ഉണ്ടാകുന്നത് മൂന്ന് ഘട്ടങ്ങളിലായി

1-നിരന്തരം വീശുന്ന കാറ്റിന്‍റെ ഫലമായി സമുദ്രത്തില്‍ നിന്ന് ഉപ്പിന്‍റെ നേരിയ അംശം അടങ്ങിയ ജല തന്മാത്രകള്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്നു.പൊടി പടലങ്ങളും ഉപ്പിന്‍റെ നേരിയ അംശവുമടങ്ങിയ ഈ കുമിളകള്‍ ( aerosols ) ജലാശയങ്ങളില്‍ നിന്നും മറ്റും ഉയരുന്ന അന്തരീക്ഷത്തിലെ ജലാംശത്തെ മുഴുവന്‍ വലിച്ചെടുത്ത് മേഘ കണങ്ങളായി രൂപപ്പെടുന്നു.ഇവ വളരെ ചെറുതായിരിക്കും. ( 0.01- 0.02മില്ലിമീറ്റര്‍ )

2-വായുവില്‍ തങ്ങി നില്‍ക്കുന്ന മേഘ കണങ്ങള്‍ കാറ്റിന്‍റെ സഹായത്തോടെ വീണ്ടും അന്തരീക്ഷത്തിലേക്കുയരുകയും അവിടെ വെച്ചു കൂടുതല്‍ ജലാംശം വലിച്ചെടുത്തു ഘനം കൂടുകയും കാറ്റിന്‍റെ സഹായത്തോടെ അന്തരീക്ഷം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു.

3-ശക്തമായ കാറ്റ് അന്തരീക്ഷത്തിലെ ഉയര്‍ന്ന തലങ്ങളില്‍ വെച്ചു മേഘ കണങ്ങളെ പരസ്പരം കൂട്ടിയിണക്കുകയും അവ വലിയ കണങ്ങളായി തീരുകയും ചെയ്യുന്നു.ഭൂ ഗുരുത്വാകര്‍ഷണത്തിനു വിധേയമാകുന്നത്ര വലിപ്പമാകുന്നതോടെ ( 0.05 മില്ലിമീറ്റര്‍ )ഐസായോ ജലമായോ ഭൂമിയില്‍ പതിക്കുന്നു.


മഴയറിവ് (രണ്ട് )


മണ്‍സൂണ്‍

      മണ്‍സുണ്‍ മഴയല്ല.മഴയെ വഹിച്ചു കൊണ്ടുവരുന്ന കാറ്റാണ്.അറബി പദമായ മൗസിം മലയന്‍ വാക്കായ മോന്‍സിന്‍ കാലാവസ്ഥ എന്നര്‍ത്ഥം വരുന്ന മോവ്സം എന്നീ പദങ്ങളില്‍ നിന്നാണ് ഇംഗ്ലീഷ് പദമായ മണ്‍സൂണ്‍ പിറവിയെടുക്കുന്നത്.ചൂടാണ് മണ്‍സൂണിന് ജന്മം നല്കുന്നത് എന്നു പറയാം.march , april, may മാസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.അപ്പോള്‍ ചൂട് പിടിച്ച വായു മേല്‍പ്പോട്ടുയരുകയും അവിടെ ന്യൂനമര്‍ദ്ദ മേഖലകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.ഇതെ സമയം കേരളത്തിന് തെക്കു പടിഞ്ഞാറു ദിശയില്‍ ദക്ഷിണാര്‍ദ്ദ ഗോളത്തിലെ സമുദ്രോപരിതലം തണുത്ത വായു നിറഞ്ഞു നില്കുന്ന അതി മര്‍ദ്ദ മേഖലയായിരിക്കും.
       ഈ തണുത്ത വായു ഉത്തരേന്ത്യയിലെ ന്യൂന മര്‍ദ്ദ മേഖലയിലേക്കു ഒഴുകി തുടങ്ങും.ഈ ശക്തമായ വായു പ്രവാഹത്തില്‍ വന്‍ മേഘങ്ങളുടെ നീണ്ട നിര കേരളത്തിന്‍റെ തെക്കു പടിഞ്ഞാറെ തീരത്തെത്തുന്നു.ഈ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലവര്‍ഷത്തിനു കാരണമാകുന്നു.ഹിമാലയം വരെയെത്തി മഴ പെയ്യിച്ച് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ മടങ്ങി വരും.ഈ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തില്‍ തുലാ മഴ പെയ്യിക്കുന്നു.

മഴ വെള്ളം

      ലര്‍പ്പില്ലാത്ത പൂര്‍ണ്ണമായും ശുദ്ധമായ ജലമാണ് ( distilled water ) മഴ വെള്ളം.സ്വന്തമായി രുചിയില്ല.മണ്ണിലെ ധാധുക്കളുമായി ചേരുമ്പോഴാണ് വെള്ളത്തിന് രുചിയുണ്ടാകുന്നത്.ഏതു വസ്തുവിനേയും ശുദ്ധീകരിക്കാനും അഴുക്ക് വലിച്ചെടുക്കാനും മഴവെള്ളത്തിന് കഴിവുണ്ട്.

ഭൂ ഗര്‍ഭജലം

    ഴ വര്‍ഷിക്കുന്നതോടെ മണ്ണ് വികസിക്കുകയും ധാരാളം ജലം ഉള്‍കൊള്ളുകയും ചെയ്യുന്നു.ഇത് മരങ്ങളുടേയും ചെടികളുടേയും വളര്‍ച്ചക്കു സഹായിക്കുന്നു.കൂടുതലായി വരുന്ന ജലം പാറകളിലൂടെ ഊര്‍ന്നിറങ്ങി ഭൂമിക്കടിയില്‍ ശേഖരിക്കപ്പെടുന്നു.വര്‍ഷങ്ങളിലൂടെയാണ് ഈ പ്രക്രിയ നടക്കുന്നത്.ഈ ജലമാണ് ഭൂഗര്‍ഭജലം.ഇവയാണ് ഉറവകളും ഉപരിതല ജലനിരപ്പുകളും (water table ) നിയന്ത്രിക്കുന്നത്.ഇപ്പോള്‍ നമ്മുടെ ഭൂഗര്‍ഭ ജല വിതാനം 2- 6 മീറ്റര്‍ വരെ താഴ്ന്നു പോയിരിക്കുന്നു.കേരളത്തിലെ 53 ബ്ലോക്കുകളില്‍ അപകടകരമായ രീതിയിലാണ് ഇതിന്‍റെ അളവ്.ഇത് നമ്മുടെ വെള്ളശേഖരത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും.

മേഘങ്ങള്‍

         കാണാന്‍ പറ്റുന്ന ഘനീഭവിച്ച നീരാവിയോ മഞ്ഞു പരലുകളോ അടങ്ങിയ പിണ്ഡങ്ങളാണ് മേഘങ്ങള്‍.മേഘത്തെ കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് നെഫോളജി.

കൃത്രിമ മഴ (cloud seeding )

     ണുത്തുറഞ്ഞ കാര്‍ബണ്‍ഡൈ ഓക്സൈഡ്,സില്‍വര്‍ അയഡൈഡ് എന്ന രാസ വസ്തുവിന്‍റെ തരികള്‍ എന്നിവ മേഘങ്ങളില്‍ വിതറി തണുപ്പിക്കുകയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്.ഇങ്ങനെ ക്ലൗഡ് സീഡിംഗ് നടത്തി മഴ പെയ്യിപ്പിക്കുന്ന പരിപാടി വിജയകരമായി ആദ്യം പരീക്ഷിച്ചത് 1946 ല്‍ അമേരിക്കയിലാണ്.വിമാനത്തില്‍ പറന്നുയര്‍ന്ന് ഇര്‍വിംഗ് ലാങ്ങ് മൂര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇത് നിര്‍വ്വഹിച്ചത്.നമ്മുടെ കേരളത്തിലും 1987 ല്‍ മഴ പെയ്യിക്കാന്‍ ഇത്തരത്തില്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല.

Related Posts Plugin for WordPress, Blogger...