This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Saturday, September 28, 2013

വനങ്ങള്


പുല്‍മേടുകള്‍

    പുല്‍മേടുകള്‍ എന്നാല്‍ ചോലകളും പുല്‍മേടുകളും ചേര്‍ന്ന പ്രത്യേക തരം ജൈവമണ്ഡലമാണ് പുല്‍മേടുകള്‍.പ്രകൃതിദത്തമായവയാണ് പുല്‍മേടുകള്‍. കാട്ടു തീ,അധിനിവേശം എന്നിവയിലൂടെ നശിപ്പിക്കപ്പെട്ട വനങ്ങളുടെ സ്ഥാനത്തു വീണ്ടും രൂപപ്പെട്ടവയാണ് ഇവ.പുല്‍മേടുകള്‍ വനസമ്പത്തിന്റെ  ഭാഗങ്ങളാണ്.മൊത്തം വനമേഖലയുടെ 14 ശതമാനം മാത്രമാണ് പുല്‍മേടുകള്‍....

നദീതട വനങ്ങള്‍
       നദീതടങ്ങളുടെ ചുറ്റും തഴച്ചു വളരുന്ന വനങ്ങളാണ് നദീതട വനങ്ങള്‍ .വര്‍ഷം മുഴുവന്‍ ഇവിടെ വെള്ളം കിട്ടുന്നതിനാല്‍ ഇവ നിത്യ ഹരിത വനങ്ങളായിരിക്കും.

സമസീതോഷ്ണ മേഖലാ വനങ്ങള്‍

        തണുത്ത കാലാവസ്ഥയാണ് സമസീതോഷ്ണമേഖലാ മഴക്കാടുകളില്‍ കാണപ്പെടുക.ഇവിടെ വീതി കുറഞ്ഞ ഇലകളുള്ള സസ്യങ്ങളാണ് വളരുന്നത്.ഇവിടങ്ങളില്‍ സസ്യങ്ങളുടെ വൈവിധ്യം കുറവായിരിക്കും.അതെ സമയം ഉള്ള സസ്യങ്ങള്‍ക്കു ആയുസ്സ് കൂടുതലായിരിക്കും.ഏകദേശം 500 മുതല്‍ 1000 വര്‍ഷങ്ങള്‍ വരെയായിരിക്കും വൃക്ഷങ്ങളുടെ ആയുസ്സ്.

Friday, September 20, 2013

വനങ്ങള്‍


അര്‍ദ്ധനിത്യഹരിത വനങ്ങള്‍ (semi evergreen forest )

  ഇല പൊഴിയും കാടുകള്‍ക്കും നിത്യഹരിത വനങ്ങള്‍ക്കും ഇടയിലാണ് നിത്യഹരിത വനങ്ങള്‍ അഥവാ ഉഷ്ണമേഖലാ അര്‍ദ്ധ ഹരിത വനങ്ങള്‍ രൂപപ്പെടുന്നത്.ഇടതൂര്‍ന്ന വനങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ആ പ്രദേശത്തെ മഴയുടെ അളവ് കുറയുന്നു.അപ്പോള്‍ ബാഷ്പീകരണത്തെ തടയാന്‍ കഴിവില്ലാത്ത ഇലകളുള്ള വൃക്ഷ സമൂഹം ജലാംശം സംരക്ഷിക്കുന്നതിനായി ഇല പൊഴിക്കാന്‍ തുടങ്ങും.ഈ സാഹചര്യങ്ങളില്‍ നിത്യ ഹരിത വൃക്ഷങ്ങളും ഇല പൊഴിക്കും വൃക്ഷങ്ങളും ഇടകലര്‍ന്നു വളരുന്നു.

ഇലപൊഴിയും വരണ്ട കാടുകള്‍ (dry deciduous forests )

   വരണ്ട ഇലപൊഴിയും കാടുകള്‍ മഴ നിഴല്‍ പ്രദേശത്ത് കാണപ്പെടുന്നു.അഞ്ചുനാട് ഭാഗത്തു സമുദ്ര നിരപ്പില്‍ നിന്നും 800 മുതല്‍ 1000 അടി വരെ ഉയരമുള്ള ഭാഗത്താണ് വരണ്ട ഇലപൊഴിയും കാടുകള്‍ കാണപ്പെടുന്നത്.ചിന്നാര്‍ വന്യ ജീവി സങ്കേതത്തിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളും ഇത്തരം പ്രദേശമാണ്.ഈ ഭാഗത്തു തന്നെയാണ് കേരളത്തിലെ സ്വാഭാവിക ചന്ദന വനം കാണപ്പെടുന്നതും. മൊത്തം 600 മി.മീ മുതല്‍ 1000 മി.മീ. മഴ വരെ ഈ പ്രദേശങ്ങളില്‍ ലഭിക്കുന്നു.

ഇല പൊഴിയും ഈര്‍പ്പ വനങ്ങള്‍(moist deciduousforest)

   നിത്യ ഹരിത വനങ്ങളുടേയും അര്‍ദ്ധ നിത്യ ഹരിത വനങ്ങളുടേയും നാശത്തോടെ രൂപപ്പെടുന്ന് ജൈവ വ്യവസ്ഥയാണ് ആര്‍ദ്ര ഇലപൊഴിയും കാടുകള്‍ അഥവാ ഉഷ്ണ മേഖലാ നനവാര്‍ന്ന ഇലപൊഴിയും കാടുകള്‍.മണ്ണിന്റെ ഈര്‍പ്പം പിടിച്ചു നിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്.അര്‍ദ്ധ നിത്യ ഹരിത വനങ്ങളില്‍ നിന്നും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റപ്പെടുന്നതോടെ അടിക്കാടുകളും പുല്ലുകളും പടര്‍പ്പുമെല്ലാം സമൃദ്ദമായി വളരുന്നു.കൂടെ മുള വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ ധാരാളമായി ഉണ്ടാകും.എന്നാല്‍ നിത്യ ഹരിത വനം നല്‍കുന്നത്രയും മണ്ണിന്റെ നനവ് പിടിച്ചു നിര്‍ത്താനുള്ള കഴിവ് നഷ്ടമാകുന്നു.കേരളത്തിലെ വനങ്ങള്‍ ഭൂരിഭാഗവും ആര്‍ദ്ര ഇലപൊഴിയും വനങ്ങളാണ്.

Saturday, September 14, 2013

വനങ്ങള്‍

വിവിധ തരം കാടുകള്‍

 

കണ്ടല്‍ കാടുകള്‍

     ചതുപ്പു നിലങ്ങളിലും അഴിമുഖങ്ങളിലും കായലോരങ്ങളിലും രൂപപ്പെടുന്ന പ്രത്യേക വനസംവിധാനങ്ങളാണ് കണ്ടല്‍ കാടുകള്‍.കണ്ടല്‍ സസ്യ സഞ്ചയങ്ങളാണ് കണ്ടല്‍ കാടുകളായി മാറുന്നത്.ഉപ്പു ജലം സ്വീകരിച്ചു അധികമുള്ള ഉപ്പിനെ പുറത്തു തള്ളുവാനുള്ള കഴിവ് ഇവിടങ്ങളിലുള്ള വൃക്ഷങ്ങളുടെ വേരുകള്‍ക്കും ഇലകള്‍ക്കും ഉണ്ട്.വേലിയേറ്റ സമയത്തു ഉയര്‍ന്നു നില്‍ക്കാനും വേലിയിറക്കത്തെ അതിജീവിക്കാനും കഴിയുന്ന വിധത്തിലാണ് കണ്ടല്‍ വേരുകളുടെ സംവിധാനം.കണ്ടല്‍ കാടുകളുടെ പരിസ്ഥിതി പ്രാധാന്യം ഇന്നു ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

മഴക്കാടുകള്‍

    വര്‍ഷം തോറും ഉയര്‍ന്ന തോതില്‍ മഴ ലഭിക്കുന്ന വനസങ്കേതങ്ങളാണ് മഴക്കാടുകള്‍.ഉഷ്ണ മേഘലാ നിത്യ ഹരിത വനങ്ങള്‍ എന്നും ഇതിനെ പറയാം.1800 മി.മീറ്ററില്‍ കൂടുതല്‍ മഴ എല്ലാ വര്‍ഷവും മഴക്കാടുകളി‍ല്‍ ലഭിക്കുന്നു.മറ്റുകാടുകളെ അപേക്ഷിച്ചു പോഷക ഗുണം കുറഞ്ഞ മണ്ണാണ് മഴക്കാടിനുള്ളത്.കനത്ത മഴയില്‍ മണ്ണിലെ പോഷക ഗുണങ്ങള്‍ ഒലിച്ചു പോകുന്നതാണ് ഇതിനു കാരണം.വളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ മരങ്ങള്‍ അവയുടെ താഴ്ത്തടിയില്‍ ശേഖരിച്ചു മണ്ണിലെ പോഷക ദൗര്‍ബല്യത്തെ അതിജീവിക്കുന്നു.

നിത്യഹരിത വനങ്ങള്‍ (evergreen forest )

    വര്‍ഷം മുഴുവന്‍ പച്ചപ്പുള്ള വനങ്ങളാണ് നിത്യ ഹരിത വനങ്ങള്‍.വൃക്ഷത്തിന്റെ നിത്യഹരിത സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് വനങ്ങളെ നിത്യഹരിത വനങ്ങള്‍ എന്നു വിശേഷിപ്പിക്കാറുള്ളത്.ഏതെങ്കിലും ഒരു കാലത്തോ സമയത്തോ ജലാംശം സംരക്ഷിക്കുന്നതിനു വേണ്ടി ഇലകള്‍ പൊഴിച്ചു കളയാത്ത വൃക്ഷങ്ങളെ നിത്യഹരിത വനങ്ങള്‍ എന്നു കണക്കാക്കാം.മഴക്കാടുകളില്‍ ധാരാളം മഴ ലഭിക്കുന്നതിനാല്‍ ഇവിടത്തെ വൃക്ഷങ്ങള്‍ നിത്യ ഹരിതങ്ങളായിരിക്കും.

ചതുപ്പു നിലങ്ങള്‍ (കാവുകള്‍ )

   ചതുപ്പു നിലങ്ങളും അതിനോടു ചേര്‍ന്ന വനങ്ങളുള്‍പ്പെടുന്ന ജൈവ മണ്ഡലമാണിത്.വടക്കന്‍ കേരളത്തിലെ ചില പാവന വനങ്ങളും , സര്‍പ്പക്കാവുകളും ഇതിനുദാഹരണങ്ങളാണ്.ഈ സര്‍പ്പക്കാവുകള്‍ ജൈവ വൈവിധ്യത്തിന്റെ കലവറയാണ്.കൃഷിയിടങ്ങള്‍ക്കു വേണ്ടി വനം വെട്ടിത്തെളിക്കുന്ന വേളയില്‍ വനത്തിന്റെ ഒരു ഭാഗം കൃഷിയിടത്തിന്റെ നടുവില്‍ നിലനി‍ര്‍ത്തി.ഈ വനഭാഗത്തെ സസ്യങ്ങളെയോ ജന്തുക്കളെയോ കൊല്ലാതിരിക്കാനായി അത് ഈശ്വരന്റെ ആവാസസ്ഥാനം എന്നു കരുതി ആരാധിക്കുന്നു.പാമ്പ്,കീരി,ശലഭങ്ങള്‍,മുയല്‍ തുടങ്ങി ചെറിയ ഒരു ജൈവ മണ്ഡലം ഇവിടെ നിലനില്ക്കുന്നുണ്ട്.ഇവിടത്തെ വൃക്ഷങ്ങള്‍ അന്തരീക്ഷ താപത്തെ നിയന്ത്രിക്കുകയും ധാരാളം പ്രാണ വായു പുറന്തള്ളുകയും ചെയ്യുന്നു.

Monday, September 9, 2013

വനം




മരം ഒരു വരം

      ലാറ്റിന്‍ ഭാഷയിലെ forestis എന്ന പദത്തില്‍ നിന്നാണ്  forest എന്ന വാക്ക് ഇംഗ്ലീഷിലേക്കു വന്നത്.നമ്മുടെ മുന്‍ഗാമികള്‍ മരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു.ശാര്‍ങ്ധരന്റെ "വൃ‍ക്ഷായുര്‍വേദം" എന്ന ഗ്രന്ഥത്തിലെ വരികള്‍ ഇങ്ങനെ
പത്തു കിണര്‍ സമം ഒരു കുളം


പത്തു കുളം ഒരു സമം ഒരു തടാകം


പത്തു തടാകം സമം ഒരു പുത്രന്‍


പത്തു പുത്രന്‍ സമം ഒരു വൃക്ഷം"

    മരം ഒരു ആവാസ കേന്ദ്രം

     വനങ്ങള്‍ പല ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമാണ്.എന്നാല്‍ ഒരു മരം തന്നെ പലതിന്റെയും ആവാസ സ്ഥലമാണെന്നു കൂടി നമ്മള്‍ അറിഞ്ഞിരിക്കണം.ഒരു വന്‍ മരത്തെ സൂകഷ്മമായി ഒന്നു നിരീക്ഷിച്ചു നോക്കൂ.എത്ര തരം ചെടികളാണ് അതിന്റെ മേലാകെ വളരുന്നത്.ഈ ചെടികളാണ് വായുവില്‍ വളരുന്ന ചെടികള്‍ (എപ്പിഫൈറ്റ്സ് ).ഇവയെ കൂടാതെ പക്ഷികള്‍,ഉറുമ്പുകള്‍ തുടങ്ങിയ ഷഢ്പദങ്ങള്‍ ,പലതരം ജീവികള്‍ മുതലായവ മരത്തില്‍ വളരുന്നു.

ഇന്ത്യയിലെ വനസമ്പത്ത്

    ഭൂമിയുടെ ഉപരിതലത്തിന്റെ 94 ശതമാന‌വും കരവിസ്തൃതിയുടെ 30 ശതമാനവും വനമാണ്.ലോകത്തുള്ള ആകെ വനങ്ങളുടെ 2.7 ശതമാനം ഇന്ത്യയിലാണ്.രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 23.85 ശതമാനവും വനമാണ്.ഇന്ത്യയുടെ ആകെ വനവിസ്തൃതിയായ 78.37 ദശലക്ഷം ഹെക്ടറില്‍ നിബിഢ വനമാണ്.ഏറ്റവും കൂടുതല്‍ വനവിസ്തൃതിയുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്.77,700 .കി.മീ വനമാണ് ഇവിടെയുള്ളത്.വനവിസ്തൃതിയില്‍ ഏറ്റവും പിന്നില്‍ ഹരിയാനയാണ്.1594 .കി.മീ.ഇന്ത്യയിലെ ഹരിത സംസ്ഥാനം എന്നറിയപ്പെടുന്നത് സിക്കീം ആണ്.സംസ്ഥാന ഭൂവിസ്തൃതിയുടെ 47.3 ശതമാനം വനമേഖലയാണ് ഇവിടെ.

കാട് നമുക്കു തരുന്നത്

   വൈന‌വിധ്യമാര്‍ന്ന പ്രയോജനങ്ങളാണ് വനങ്ങളില്‍ നിന്നു നേരിട്ടും അല്ലാതെയും നമുക്കു ലഭിക്കുന്നത്.വനസമ്പത്തു രാഷ്ട്ര സമ്പത്തായി നമ്മള്‍ കരുതണം.ജീവജാതികളില്‍ ഏറെയും വസിക്കുന്നത് കാടിലാണ്.160 കോടി ജനങ്ങള്‍ വനത്തെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.ജീവ വായുവിനും,വെള്ളത്തിനും,ആഹാരത്തിനും,പാര്‍പ്പിടത്തിനുമെല്ലാം മനുഷ്യര്‍ കാടിനെ ആശ്രയിക്കുന്നു.ഒരു ഹെക്ടര്‍ വനത്തിനു രണ്ടരലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചു വെക്കാന്‍ കഴിയും.വനം മണ്ണിനെ സംരക്ഷിക്കുന്നു.മരങ്ങള്‍ വലിച്ചെടുക്കുന്ന ജലം സ്വേദനം വഴി ബാഷ്പമായി അന്തരീക്ഷത്തിലെത്തുകയും മഴ മേഘങ്ങളുടെ ഭാഗമായി മാറുകയും അങ്ങനെ വനങ്ങള്‍ മഴ പെയ്യിപ്പിക്കുന്നു.വനങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും വന്‍ തോതില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് വലിച്ചെടുത്തു അന്തരീക്ഷ മലിനീകരണം തടയുന്നു.പക്ഷി മൃഗാദികള്‍ക്കു ആവാസ സ്ഥലം ഒരുക്കുന്നു.വനം വനോല്പന്നങ്ങള്‍ നല്‍കുന്നു.വികസ്വര രാജ്യങ്ങളില്‍ ഊര്‍ജ്ജാവശ്യത്തിന്റെ 80 ശതമാനവും സസ്യങ്ങളി‍ല്‍ നിന്നാണ് ലഭിക്കുന്നത്.

Tuesday, September 3, 2013

വനങ്ങള്‍


കാടറിവുകള്‍

     കാട് ഭൂമിയുടെ ശ്വാസകോശമാണ്.അത് പ്രകൃതിയുടെ ഹൃദയവമാണ്.വലിയ അളവില്‍
ഓക്സിജന്‍ അന്തരീക്ഷത്തിലേക്ക് സംഭാവന ചെയ്യുന്നത് കോണ്ടാണ് വനത്തെ ഭൂമിയുടെ ശ്വാസകോശം എന്നു വിളിക്കുന്നത്.വനങ്ങള്‍ നിബിഢമായി വളരുന്ന പ്രദേശത്തെയാണ പോതുവെ വനം (കാട് ) എന്നു പറയുന്നത്.മനുഷ്യന്റെ അനിയന്ത്രിതമായ വികസന കാഴ്ചപ്പാടാണ് കാടിനെ നശിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്.വികസനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്കു ഓടിയെത്തുന്നതവെട്ടിതെളിക്കുന്നതും മരങ്ങള്‍ മുറിച്ചുവീഴ്ത്തി വെളുപ്പിക്കുന്നതുമായ കാര്യങ്ങളായിരിക്കും.
എന്തുകൊണ്ടു കാട്
   മനുഷ്യര്‍ക്ക് അത്യാവശ്യമായ ഭക്ഷ്യ വിളകള്‍ മുതല്‍ ഔഷധ സസ്യങ്ങള്‍ വരെയുള്ള അനേക കോടി സസ്യ വര്‍ഗങ്ങളുടെ ജനിതകബാങ്കാണ് ഓരോ വനവും.സുക്ഷമ ജീവികള്‍ മുതല്‍ വമ്പന്‍ മരങ്ങളും വന്യ ജീവികളും ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണവും ഉപകാരപ്രദവുമായ ജൈവ വൈവിധ്യ കലവറയാണ് കാട്.രോഗ പ്രധിരോധ ശേഷിയും നല്ല വിളവും ഏതു കാലാവസ്ഥയിലും വളരുന്നതുമായ പുതിയ സസ്യ വര്‍ഗങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ പ്രധാനമായും ആശ്രയിക്കുന്നത് കാടുകളെയാണ്.നമുക്ക് ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത അനേകജാതി സസ്യ സ്പീഷീസുകള്‍ വനങ്ങളിലുണ്ട്.ഒരു വനം നശിക്കുന്നതു മൂലം നശിക്കുന്നത് , ഭീകരമായ രോഗങ്ങള്‍ക്കുള്ള സിദ്ധൗഷധങ്ങളോ, ഏതു പ്രതികൂലാവസ്ഥയിലും നല്ല വിളവുതരുന്ന ഭക്ഷ്യ വിളകളോ ഒക്കെയായിരിക്കും ലോകത്തിനു നഷ്ടമാകുന്നത്.കൂടാതെ വലിയ ഒരു സമൂഹത്തിന്റെ വാസസ്ഥലവും കൂടിയാണ് വനങ്ങള്‍.പ്രാചീന സംസ്കൃതിയുടെ ചരിത്രം കൂടിയാണ് കാടിന്റെ ചരിത്രം.പുറം പരിഷ്കാരങ്ങളിലേക്കു എത്തിപ്പെടാതെ തങ്ങളുടേതുമാത്രമായ ലോകത്ത് തനതായ ജീവിതമാര്‍ഗങ്ങളും ,കാടിനേയും മലയേയും ആശ്രയിച്ചു കഴിയുന്ന ആദിവാസികളുടെ വാസസ്ഥലം കാടാണ്.നമ്മുടെ രാജ്യത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കു നയിക്കാന്‍ വനങ്ങള്‍ക്കു കഴിയും എന്നു മനസ്സിലാക്കിയ മഹാനായ മനുഷ്യനായിരുന്നു 1950 കളില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രിയായിരുന്ന കെ.എം മുന്‍ഷി.അദ്ദേഹമാണ് 1950 മുതല്‍ എല്ലാവര്‍ഷവും ജൂലൈ ആദ്യവാരം വനമഹോത്സവമായി ആചരിക്കാന്‍ തീരുമാനിച്ചത്.

Related Posts Plugin for WordPress, Blogger...