ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Monday, August 5, 2013

ക്രിമിനല്‍ രാഷ്ട്രീയം ഒറ്റനോട്ടത്തില്‍


ക്രിമിനല്‍ രാഷ്ടീയം


       ക്രിമിനലുകളുടേയും കോര്‍പ്പറേറ്റുകളുടേയും നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യത്തെ മുക്തമാക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമായി 10-07-2013 നു സുപ്രീം കോടതി ജഢ്ജിമാരായ ബഹു.പഠ്നായിക്കും,ബഹു.മുഖോപാധ്യായയും ചേര്‍ന്നു നല്‍കിയ ചരിത്രപരമായ വിധി ഏവര്‍ക്കും സന്തോഷം നല്‍കേണ്ടതാണ്.മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനു വേണ്ടി വാദിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ആക്കം കൂട്ടാനും ഈ വിധി സഹായകരമാകും.അതേ സമയം ഈ വിധിയുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.ഇന്ത്യന്‍ പാര്‍ലിമെന്റിലെ അല്പം ക്രിമിനല്‍ കോര്‍പ്പറേറ്റ് വിശേഷങ്ങളിതാ...

ക്രിമിനല്‍ വിശേഷം

      ഇന്ത്യയില്‍ ആകെ ജനപ്രധിനിധികളില്‍ (4807) 30% പേര്‍ ക്രിമിനലുകളാണ്.ഇതില്‍ 14% പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരാണ്.543 MP മാരില്‍ 162 പേര്‍ക്ക് (30% ) ക്രിമിനല്‍ കേസ് ഉണ്ട്.4032 MLAമാരില്‍ 1258 പേര്‍ക്ക് (31%) ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടവരാണ്.ക്രിമിനല്‍ കേസില്‍ ഏറ്റവും കൂടുതല്‍ MLA മാര്‍ ജാര്‍ഖണ്ഢിലാണ്.74 ല്‍ 55 പേര്‍.അതായത് 74% പേര്‍.ബീഹാറില്‍ 58% നവും,യു.പിയില്‍ 47% നവും MLA മാര്‍ ക്രിമിനല്‍ കേസ് ഉള്ളവരാണ്.
കേരളം: കേരളത്തില്‍ 48% ജനപ്രധിനിധികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ആരോപണം ഉണ്ട്.ഇതില്‍ 9% ഗുരുതരമായ ആരോപണങ്ങളാണ്.
ലോക് സഭയില്‍ ക്രിമിനല്‍ കേസ് ആരോപിക്കപ്പെട്ടവരുടെ ശതമാനം ഇങ്ങനെ കോണ്‍ഗ്രസ്സ് 21% ബി.ജെ.പി. 31%. മാനഭംഗ കേസ് നേരിടുന്ന എം.പി മാര്‍ 2.എം.എല്‍.എ മാര്‍ 6 (ഇത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പില്‍ വെളിപ്പെടുത്തിയ കണക്കു മാത്രം)
എം.പി മാരില്‍ AIDMK-1,തൃണമൂല്‍ കോണ്‍ഗ്രസ്സ് -1.MLA മാരില്‍ സമാജ് വാദിപാര്‍ട്ടി.3,TDP-1,BJP(UP) -2.സ്ത്രീകള്‍ക്കെതിരായ കേസില്‍ 36 MLA മാര്‍.കോണ്‍ഗ്രസ്സ്-6,ബി.ജെ.പി.-5,ബാക്കി സ്വതന്ത്രര്‍.ക്രിമിനലിസത്തില്‍ ഒന്നാം സ്ഥാനം യു.പി. രണ്ടാം സ്ഥാനം ഒഡീഷ.മൂന്നാം സ്ഥാനം ബംഗാള്‍.
വിശേഷം തുടരുന്നു....ജാര്‍ഖണ്ഢ് മുക്തിമോര്‍ച്ചയിലെ 82% പേര്‍ക്കും ക്രിമിനല്‍ കേസ് ഉണ്ട്.RJD യിലെ 64% പേര്‍ക്കും ,സമാജ് വാദിപാര്‍ട്ടിയിലെ 48% പേര്‍ക്കും,ബി.ജെ.പിയിലെ 31% പേരും,കോണ്‍ഗ്രസ്സിലെ 21% പേരും കേസ് നേരിടുന്നവരായണ്.ഈ മഹാന്മാരൊക്കെ കൂടിയിട്ടാണ് നമ്മുടെ ഈ മഹാരാജ്യത്തിനാവശ്യമായ നിയമം നിര്‍മ്മിക്കുന്നതും നമുക്കു വേണ്ടി നടത്തി തരുന്നതും.എങ്ങനെ നാട് പുരോഗതി പ്രാപിക്കാതിരിക്കും അല്ലേ.....ഇനി കോര്‍പ്പറേറ്റ് വിശേഷങ്ങള്‍ അടുത്ത പോസ്ററില്‍ വായിക്കാം.....

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...