This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Sunday, August 25, 2013

കോര്‍പ്പറേറ്റ് ഇന്ത്യ


കോര്‍പ്പറേറ്റ് വിശേഷം
     കഴിഞ്ഞ പോസ്റ്റില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് വിശേഷങ്ങളെ കുറിച്ചു പറയാം എന്നു പറഞ്ഞിരുന്നു.നമ്മുടെ പാര്‍ലെമെന്റ് ആരുടെ താല്പര്യത്തിനു വേണ്ടിയാണ് നിലനില്‍ക്കുന്നത് എന്നു ഇതു വായിച്ചാല്‍ മനസ്സിലാകും. ലോക സഭാംഗങ്ങളില്‍ പകുതിയിലധികം കോടീശ്വരന്മാരാണ് നമ്മുടെ നാട്ടില്‍.5000 കോടിയിലധികം ആസ്തിയുള്ളവര്‍ 500 ലധികം വരും.100 കോടിയിലധികം വരുമാനമുളള ശത കോടീ‌‌ശ്വരന്മാര്‍ 3000 ലധികം വരും.ലോകത്തിലെ ഏറ്റവും വലിയ 10 കോടീശ്വരന്മാരില്‍ 4 പേര്‍ ഇന്ത്യക്കാരാണ്.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ബില്ല്യനെയര്‍മാര്‍ ഉള്ള രാജ്യം ഇന്ത്യയാണ്.നമ്മുടെ രാജ്യത്തെ സമ്പന്നരുടെ 25 ലക്ഷം കോടി രൂപ നികുതി വെട്ടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു നമ്മുടെ CBI ഡയരക്ടര്‍ പറയുകയുണ്ടായി.
      നമ്മുടെ പാര്‍ലെമെന്റ് 2005 മുതല്‍ 2012 വരെ 26,12,135 കോടി രൂപയാണ് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി എഴുതി തള്ളിയത്.അതെ സമയം പൊതു ജനങ്ങള്‍ക്കു വേണ്ടി നല്‍കിയ നികുതി ഇളവ് 8,36,514 കോടി രൂപയും.110 കോടി ജനങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ആകെ സബ്സിഡി 2,31,083 കോടി രൂപ.               ( പ്രഖ്യാപിച്ചത് തന്നെ സര്‍ക്കാര്‍ നല്‍കാറില്ല എന്നത് വേറെ കാര്യം ) അതെ സമയം ഏതാനും കോര്‍പ്പറേറ്റു ഭീമന്‍മാര്‍ക്കു നല്‍കുന്ന സബ്സിഡി ആനുകൂല്യമാകട്ടെ 6 ലക്ഷം കോടി രൂപയും.
          ഇന്ത്യയില്‍ 4 ശതമാനമാണ് അതിസമ്പന്നര്‍.15 ശതമാനം ഇടത്തരക്കാരാണ്.എന്നാല്‍ 78   ശതമാനത്തോളം വരും ദരിദ്ര നാരായണന്മാര്‍.
     യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത് ഓരു തരം കമ്പനി ഭരണമാണ്.കോര്‍പ്പറേറ്റ് മുതലാളിമാര്‍ ഡിസൈന്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ നടത്തികൊടുക്കുന്ന വൈസ്രോയിമാരുടെ റോള്‍ മാത്രമെ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടിപ്രധിനിധികള്‍ക്കുള്ളൂ എന്നു തോന്നുന്നു.

Wednesday, August 14, 2013

സ്വാതന്ത്ര്യ ഗീതം


സ്വാതന്ത്ര്യ ദിനം

   ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ധീരരായ , നിസ്വാര്‍ത്ഥരായ സമര നായകര്‍ പോരാടി നേടിയ ആ സ്വാതന്ത്ര്യം പല വിധേനയും നമുക്ക് നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്നു നമ്മള്‍ പുനരാലോചന നടത്തേണ്ട കാലം.സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ നടത്തിയ പോരാട്ട ഗാനങ്ങളില്‍ ഇന്നും വീര്യം കെടാതെ പാടാവുന്ന അംശിനാരായണപ്പിള്ളയുടെ ആ ഗാനം ഇതാ......


വരിക വരിക സഹജരേ

വലിയ സഹന സമരമായ്

കരളുറച്ചു കൈകള്‍ കോര്‍ത്തു

കാല്‍ നടക്കു പോക നാം

കണ്‍ തുറന്നു നോക്കുവീന്‍

കൈകള്‍ കോര്‍ത്തിറങ്ങുവീന്‍

കപട കുടില ഭരണകൂട

മിക്ഷണം തകര്‍ക്ക നാം

ബ്രിട്ടനെ വിരട്ടുവീന്‍

ചട്ടമൊക്കെ മാറ്റുവീന്‍

ദുഷ്ട നീതി വിഷ്ടപത്തി

ലൊട്ടുമെ നിലച്ചിടാ

വിജയമെങ്കില്‍ വിജയവും

മരണമെങ്കില്‍ മരണവും

ഭയ വിഹീനമഖില ജനവും

മാഗ്രഹിച്ചിറങ്ങണം

എത്രനാളടിമയായ്

കിടക്കണം സഖാക്കളെ

പുത്ര പൗത്രരെങ്കിലും

സ്വതന്ത്രരായ് വരേണ്ടയോ

കടലിനപ്പുറത്തു നിന്നു

ചര്‍ച്ചിലും സഖാക്കളും

കലിയുറഞ്ഞു തുള്ളിയാല്‍

നമുക്കു ചേതമെന്തതില്‍

ഇപ്പിശാച സമ്പ്രദായ

മിവിടനിന്നു നീങ്ങണം

നിര്‍ഭയം നടക്കണം

നമുക്കു മാതൃ ഭൂമിയില്‍

ഗത ഭയം ചരിക്ക നാം

ഗരുഢ തുല്യ വേഗരായ്

കരളുറച്ചു കൈകള്‍ കോര്‍ത്തു

സഹഗമിക്ക സഹജരെ.....

Monday, August 5, 2013

ക്രിമിനല്‍ രാഷ്ട്രീയം ഒറ്റനോട്ടത്തില്‍


ക്രിമിനല്‍ രാഷ്ടീയം


       ക്രിമിനലുകളുടേയും കോര്‍പ്പറേറ്റുകളുടേയും നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യത്തെ മുക്തമാക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമായി 10-07-2013 നു സുപ്രീം കോടതി ജഢ്ജിമാരായ ബഹു.പഠ്നായിക്കും,ബഹു.മുഖോപാധ്യായയും ചേര്‍ന്നു നല്‍കിയ ചരിത്രപരമായ വിധി ഏവര്‍ക്കും സന്തോഷം നല്‍കേണ്ടതാണ്.മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനു വേണ്ടി വാദിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ആക്കം കൂട്ടാനും ഈ വിധി സഹായകരമാകും.അതേ സമയം ഈ വിധിയുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.ഇന്ത്യന്‍ പാര്‍ലിമെന്റിലെ അല്പം ക്രിമിനല്‍ കോര്‍പ്പറേറ്റ് വിശേഷങ്ങളിതാ...

ക്രിമിനല്‍ വിശേഷം

      ഇന്ത്യയില്‍ ആകെ ജനപ്രധിനിധികളില്‍ (4807) 30% പേര്‍ ക്രിമിനലുകളാണ്.ഇതില്‍ 14% പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരാണ്.543 MP മാരില്‍ 162 പേര്‍ക്ക് (30% ) ക്രിമിനല്‍ കേസ് ഉണ്ട്.4032 MLAമാരില്‍ 1258 പേര്‍ക്ക് (31%) ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടവരാണ്.ക്രിമിനല്‍ കേസില്‍ ഏറ്റവും കൂടുതല്‍ MLA മാര്‍ ജാര്‍ഖണ്ഢിലാണ്.74 ല്‍ 55 പേര്‍.അതായത് 74% പേര്‍.ബീഹാറില്‍ 58% നവും,യു.പിയില്‍ 47% നവും MLA മാര്‍ ക്രിമിനല്‍ കേസ് ഉള്ളവരാണ്.
കേരളം: കേരളത്തില്‍ 48% ജനപ്രധിനിധികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ആരോപണം ഉണ്ട്.ഇതില്‍ 9% ഗുരുതരമായ ആരോപണങ്ങളാണ്.
ലോക് സഭയില്‍ ക്രിമിനല്‍ കേസ് ആരോപിക്കപ്പെട്ടവരുടെ ശതമാനം ഇങ്ങനെ കോണ്‍ഗ്രസ്സ് 21% ബി.ജെ.പി. 31%. മാനഭംഗ കേസ് നേരിടുന്ന എം.പി മാര്‍ 2.എം.എല്‍.എ മാര്‍ 6 (ഇത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പില്‍ വെളിപ്പെടുത്തിയ കണക്കു മാത്രം)
എം.പി മാരില്‍ AIDMK-1,തൃണമൂല്‍ കോണ്‍ഗ്രസ്സ് -1.MLA മാരില്‍ സമാജ് വാദിപാര്‍ട്ടി.3,TDP-1,BJP(UP) -2.സ്ത്രീകള്‍ക്കെതിരായ കേസില്‍ 36 MLA മാര്‍.കോണ്‍ഗ്രസ്സ്-6,ബി.ജെ.പി.-5,ബാക്കി സ്വതന്ത്രര്‍.ക്രിമിനലിസത്തില്‍ ഒന്നാം സ്ഥാനം യു.പി. രണ്ടാം സ്ഥാനം ഒഡീഷ.മൂന്നാം സ്ഥാനം ബംഗാള്‍.
വിശേഷം തുടരുന്നു....ജാര്‍ഖണ്ഢ് മുക്തിമോര്‍ച്ചയിലെ 82% പേര്‍ക്കും ക്രിമിനല്‍ കേസ് ഉണ്ട്.RJD യിലെ 64% പേര്‍ക്കും ,സമാജ് വാദിപാര്‍ട്ടിയിലെ 48% പേര്‍ക്കും,ബി.ജെ.പിയിലെ 31% പേരും,കോണ്‍ഗ്രസ്സിലെ 21% പേരും കേസ് നേരിടുന്നവരായണ്.ഈ മഹാന്മാരൊക്കെ കൂടിയിട്ടാണ് നമ്മുടെ ഈ മഹാരാജ്യത്തിനാവശ്യമായ നിയമം നിര്‍മ്മിക്കുന്നതും നമുക്കു വേണ്ടി നടത്തി തരുന്നതും.എങ്ങനെ നാട് പുരോഗതി പ്രാപിക്കാതിരിക്കും അല്ലേ.....ഇനി കോര്‍പ്പറേറ്റ് വിശേഷങ്ങള്‍ അടുത്ത പോസ്ററില്‍ വായിക്കാം.....

Thursday, August 1, 2013

മഴയറിവ് (പത്ത് )


മഴക്കവിതകള്‍

       കൊച്ചുകുട്ടികള്‍ക്ക് മഴയെ പറ്റി പാടി പഠിക്കാവുന്ന കുറച്ചു കവിതകളിതാ........

1
മഴ മഴ മഴ മഴ പെയ്യുന്നു
മലയുടെ മീതെ പെയ്യുന്നു
വഴിയും പുഴയും നിറയുന്നു
2
മഴ വന്നു മഴ വന്നു
വഴിമുഴുവന്‍ പുഴയായി
മഴ വന്നു മഴ വന്നു
മുറ്റം മുഴുവന്‍ പുഴയായി
3
മഴ മഴ മഴ മഴ പെയ്യുന്നു
മലയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
പുഴയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
വഴിയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
….............................
….............................
4
തുള്ളിപ്പാഞ്ഞു വരുന്ന മഴ
തുള്ളിക്കൊരു കുടമെന്ന മഴ
കൊള്ളാം ഈമഴ കൊള്ളരുതിമ്മഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ
കുഞ്ഞുണ്ണി
5
വരണ്ടുണങ്ങുന്ന തൊടികള്‍ പാടങ്ങള്‍
വരൂ,വരൂവെന്നു വിളിച്ചു കേഴുമ്പോള്‍
അകന്നു പോകുന്ന മഴമേഘങ്ങളെ
പകയിതാരോടോ? പറയുവീന്‍ നിങ്ങള്‍
മുല്ലനേഴി
6
പനിവരുമുണ്ണീ മഴകൊണ്ടാല്‍
കയറിപ്പോരുക വേഗം നീ
മഴമുത്തുകളുടെ കുളിര്‍ മുത്തം
രസകരമമ്മേ നനയാന്‍ വാ
മഴ മഴ പെയ്തു തിമര്‍ക്കട്ടെ
മനസ്സതിലൊന്നു കുളിക്കട്ടെ
പി.കെ .ഗോപി
7
അമ്മേ വരൂ വരൂ വെക്കം വെളിയിലേ
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമേ
എന്തൊരാഹ്ളാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ തത്തിച്ചാടാന്‍
ബാലാമണിയമ്മ

Related Posts Plugin for WordPress, Blogger...