ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Wednesday, August 14, 2013

സ്വാതന്ത്ര്യ ഗീതം


സ്വാതന്ത്ര്യ ദിനം

   ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ധീരരായ , നിസ്വാര്‍ത്ഥരായ സമര നായകര്‍ പോരാടി നേടിയ ആ സ്വാതന്ത്ര്യം പല വിധേനയും നമുക്ക് നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്നു നമ്മള്‍ പുനരാലോചന നടത്തേണ്ട കാലം.സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ നടത്തിയ പോരാട്ട ഗാനങ്ങളില്‍ ഇന്നും വീര്യം കെടാതെ പാടാവുന്ന അംശിനാരായണപ്പിള്ളയുടെ ആ ഗാനം ഇതാ......


വരിക വരിക സഹജരേ

വലിയ സഹന സമരമായ്

കരളുറച്ചു കൈകള്‍ കോര്‍ത്തു

കാല്‍ നടക്കു പോക നാം

കണ്‍ തുറന്നു നോക്കുവീന്‍

കൈകള്‍ കോര്‍ത്തിറങ്ങുവീന്‍

കപട കുടില ഭരണകൂട

മിക്ഷണം തകര്‍ക്ക നാം

ബ്രിട്ടനെ വിരട്ടുവീന്‍

ചട്ടമൊക്കെ മാറ്റുവീന്‍

ദുഷ്ട നീതി വിഷ്ടപത്തി

ലൊട്ടുമെ നിലച്ചിടാ

വിജയമെങ്കില്‍ വിജയവും

മരണമെങ്കില്‍ മരണവും

ഭയ വിഹീനമഖില ജനവും

മാഗ്രഹിച്ചിറങ്ങണം

എത്രനാളടിമയായ്

കിടക്കണം സഖാക്കളെ

പുത്ര പൗത്രരെങ്കിലും

സ്വതന്ത്രരായ് വരേണ്ടയോ

കടലിനപ്പുറത്തു നിന്നു

ചര്‍ച്ചിലും സഖാക്കളും

കലിയുറഞ്ഞു തുള്ളിയാല്‍

നമുക്കു ചേതമെന്തതില്‍

ഇപ്പിശാച സമ്പ്രദായ

മിവിടനിന്നു നീങ്ങണം

നിര്‍ഭയം നടക്കണം

നമുക്കു മാതൃ ഭൂമിയില്‍

ഗത ഭയം ചരിക്ക നാം

ഗരുഢ തുല്യ വേഗരായ്

കരളുറച്ചു കൈകള്‍ കോര്‍ത്തു

സഹഗമിക്ക സഹജരെ.....

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...