ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Sunday, November 10, 2013

വനങ്ങള്‍



ചൂലന്നൂര്‍ വനമേഖല


  തൃശൂര്‍ പാലക്കാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വനമേഖലകളാണിത്.വലിയ കാടുകളെല്ലങ്കിലും കുറ്റിക്കാടുകളും,പാറക്കെട്ടുകളും,ചെറുനീര്‍ത്തടങ്ങളും നിറഞ്ഞതാണ് ഈ വനമേഖല.കുരങ്ങന്‍,മരപ്പട്ടി,കാട്ടുമുയല്‍,കാട്ടുപന്നി,മുള്ളന്‍ പന്നി തുടങ്ങി 70 ലധികം ജാതിയില്‍ പെട്ട പക്ഷികളെയും കാണപ്പെടുന്നു.ഇതിനു 24 ഹെക്ടര്‍ വിസ്തീര്‍ണ്ണം ഉണ്ട്.

തട്ടേക്കാട് വനമേഖല


 റണാകുളംജില്ലയിലെഈവനപ്രദേശത്തിന്25ച.കി.മീ.വിസ്തൃതിയുണ്ട.അത്യപൂര്‍വ്വങ്ങളും വംശനാശ ഭീഷണി നേരിടുന്നതുമായ 320 ഓളം പറവകള്‍ തട്ടേക്കാട് വനത്തില്‍ ഉണ്ട്.7ഗ്രാം മുതല്‍ 3.5 കി.ഗ്രാം വരെ തൂക്കമുള്ളപറവകള്‍ഇവിടെയുണ്ട്.'മക്കാച്ചിക്കാട്' എന്ന ഒരുതരം പക്ഷിയെ ഇവിടെ കണ്ടുവരുന്നു.കൂടാതെ ആന , പുലി,കരിമ്പുലി,മാന്‍,കാട്ടുപോത്ത്,രാജവെമ്പാല,മൂര്‍ഖന്‍ തുടങ്ങിയ ജീവികളും ഇവിടെയുണ്ട്.

നെയ്യാര്‍ വനമേഖല


 തിരുവനന്തപ്പുരം ജില്ലയിലെ ഈ വനമേഖല വംശനാശം  സംഭവിക്കുന്ന ചീങ്കണ്ണികളുടെ സങ്കേതമാണ്.കൂടാതെ ആകര്‍ഷകങ്ങളായ പറവകള്‍ , വന്യജീവികള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. ഉയരം കൂടിയ അഗസ്ത്യ കൂടം കൊടുമുടി ഈ വനത്തിലാണ.ഇതിന് 128 ച.കി.മീ വിസ്തീര്‍ണ്ണം ഉണ്ട്.

പറമ്പിക്കുളം വനമേഖല

 പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം വനമേഖല.ചതുപ്പു നിലങ്ങള്‍ ധാരാളമുള്ള
ഈ പ്രദേശത്ത് ആന,പുലി,കരടി,കടുവ,വരയാട്,ചീങ്കണ്ണി,ഈനാംപേച്ചി,ഉഗ്രവിഷമുള്ള പാമ്പുകള്‍ എന്നിവയാണുള്ളത്.ഈ വനത്തിലെ 'കണിമരം'എന്ന പേരിലുള്ള തേക്കുമരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്കുമരമാണ്. ഏകദേശം 500 വര്‍ഷം പഴക്കമുള്ള ഇതിനു 49 മീറ്റര്‍ നീളവും,7 മീറ്റര്‍ വണ്ണവുമുണ്ട്. 285 ച.കി.മീ.ഈ വനമേഖലയുടെ വിസ്തീര്‍ണ്ണം.കേരളത്തിലൂടെ ഈ വനമേഖലയിലേക്കു പ്രവേശിക്കാന്‍ കഴിയില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...