ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Thursday, October 24, 2013

വനങ്ങള്‍

കേരളത്തിലെ വനങ്ങളും ജൈവ സമ്പത്തും

അഗസ്ത്യകൂടം

      പശ്ചിമ ഘട്ടത്തിന്റെ തെക്കെ അറ്റത്തു ആരുവാമുടി ചുരം മുതല്‍ ആര്യങ്കാവ് ചുരം വരെ ഏകദേശം 3000 ച.കി.മീ.വിസ്തൃതിയുള്ള പര്‍വ്വത നിരകളും ചെരിവുകളുമുള്ള പ്രദേശമാണ് അഗസ്ത്യകൂടം.ആയുര്‍വേദ മരുന്നുകളുടെ കലവറയാണ് ഈ പ്രദേശം.ഈ പ്രദേശത്ത് ഏകദേശം 3000 ത്തില്‍ അധികം സസ്യ ജാതികള്‍ നിലനില്‍ക്കുന്നുണ്ട്.

ആനമുടിച്ചോല

       മൂന്നാറില്‍ നിന്നും 40 കി.മീ.ദൂരെയാണ് ആനമുടിച്ചോല.മഴക്കാടുകളും ചോല വനങ്ങളും അര്‍ദ്ധ ഹരിത വനങ്ങളും ആനമുടി ചോലയുടെ സവിശേഷതകളാണ്.അപൂര്‍വ്വവും വളരെ പ്രാചീനവുമായ ഒരിനം പന്ന (പന്നല്‍ ചെടി )യും പല ജാതിയില്‍ പെട്ട പറവകളും ആനമുടിച്ചോലയെ മറ്റു വനമേഖലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ആറളം വനമേഖല

      കണ്ണൂര്‍ ജില്ലയിലാണ് ആറളം വനമേഖല.ആന , കാട്ടുപന്നി ,പോത്ത് ,കുരങ്ങന്‍ , മ്ലാവ്,കേഴമാന്‍ , കാട്ടുപന്നി,കാട്ടുമുയല്‍,പുലി,കടുവ,കാട്ടുനായ,കുട്ടിതേവാങ്ക്,ഉടുമ്പ്,മലമ്പാമ്പ്,വ്യത്യസ്ത പറവകള്‍,നീര്‍പക്ഷികള്‍,ചിത്രശലഭങ്ങള്‍ തുടങ്ങിയവയെ ഈ വനമേഖലയില്‍ കാണാന്‍ കഴിയും.ഏകദേശം 55 ച.കി.മീ.വിസ്തൃതിയുള്ള ഈ വനം കേരളത്തിലെ ഏറ്റവും ചെറിയ വന്യ ജീവി സങ്കേതങ്ങളില്‍ ഒന്നാണ്.

ഇടുക്കി വനമേഖല

       ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിക്കു ചുറ്റുമുള്ള വന പ്രദേശമാണ് ഇത്.ഇതിനു ഏകദേശം 70 ച.കി.മീ.വിസ്തൃതിയുണ്ട്.നിരവധി വന്യ ജീവികളേയും പക്ഷികളേയും ഇവിടെ കണ്ടുവരുന്നു.


0 comments:

Post a Comment

Related Posts Plugin for WordPress, Blogger...