This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Thursday, October 24, 2013

വനങ്ങള്‍

കേരളത്തിലെ വനങ്ങളും ജൈവ സമ്പത്തും

അഗസ്ത്യകൂടം

      പശ്ചിമ ഘട്ടത്തിന്റെ തെക്കെ അറ്റത്തു ആരുവാമുടി ചുരം മുതല്‍ ആര്യങ്കാവ് ചുരം വരെ ഏകദേശം 3000 ച.കി.മീ.വിസ്തൃതിയുള്ള പര്‍വ്വത നിരകളും ചെരിവുകളുമുള്ള പ്രദേശമാണ് അഗസ്ത്യകൂടം.ആയുര്‍വേദ മരുന്നുകളുടെ കലവറയാണ് ഈ പ്രദേശം.ഈ പ്രദേശത്ത് ഏകദേശം 3000 ത്തില്‍ അധികം സസ്യ ജാതികള്‍ നിലനില്‍ക്കുന്നുണ്ട്.

ആനമുടിച്ചോല

       മൂന്നാറില്‍ നിന്നും 40 കി.മീ.ദൂരെയാണ് ആനമുടിച്ചോല.മഴക്കാടുകളും ചോല വനങ്ങളും അര്‍ദ്ധ ഹരിത വനങ്ങളും ആനമുടി ചോലയുടെ സവിശേഷതകളാണ്.അപൂര്‍വ്വവും വളരെ പ്രാചീനവുമായ ഒരിനം പന്ന (പന്നല്‍ ചെടി )യും പല ജാതിയില്‍ പെട്ട പറവകളും ആനമുടിച്ചോലയെ മറ്റു വനമേഖലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ആറളം വനമേഖല

      കണ്ണൂര്‍ ജില്ലയിലാണ് ആറളം വനമേഖല.ആന , കാട്ടുപന്നി ,പോത്ത് ,കുരങ്ങന്‍ , മ്ലാവ്,കേഴമാന്‍ , കാട്ടുപന്നി,കാട്ടുമുയല്‍,പുലി,കടുവ,കാട്ടുനായ,കുട്ടിതേവാങ്ക്,ഉടുമ്പ്,മലമ്പാമ്പ്,വ്യത്യസ്ത പറവകള്‍,നീര്‍പക്ഷികള്‍,ചിത്രശലഭങ്ങള്‍ തുടങ്ങിയവയെ ഈ വനമേഖലയില്‍ കാണാന്‍ കഴിയും.ഏകദേശം 55 ച.കി.മീ.വിസ്തൃതിയുള്ള ഈ വനം കേരളത്തിലെ ഏറ്റവും ചെറിയ വന്യ ജീവി സങ്കേതങ്ങളില്‍ ഒന്നാണ്.

ഇടുക്കി വനമേഖല

       ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിക്കു ചുറ്റുമുള്ള വന പ്രദേശമാണ് ഇത്.ഇതിനു ഏകദേശം 70 ച.കി.മീ.വിസ്തൃതിയുണ്ട്.നിരവധി വന്യ ജീവികളേയും പക്ഷികളേയും ഇവിടെ കണ്ടുവരുന്നു.


Wednesday, October 16, 2013

വനങ്ങള്


ഒരു വനിതയും 30 കോടി മരങ്ങളും

     ആഫ്രിക്കന്‍ രാജ്യമായ കെനിയ ഒരു പട്ടിണി രാജ്യമാണ്.അവിടത്തെ പ്രശസ്തയായ ഒരു വനിതയാണ് വാന്‍ഗാരി മാതായി.മരങ്ങളുടെ മരണം വിഭവ ദാരിദ്ര്യമുണ്ടാക്കുമെന്നും അതുവഴി മനുഷ്യ സമുദായം കലാപത്തിനിറങ്ങുമെന്നും അവര്‍ അനുഭവം കൊണ്ടറിഞ്ഞു.വിഭവ സമൃധി ഉണ്ടാകുന്നതോടെ ദാരിദ്ര്യം അകന്നു പോകുമെന്നും അതു സമാധാന പൂര്‍ണ്ണമായ ഒരു ജീവിതം രാജ്യത്തു ഉണ്ടാക്കുമെന്നും വാന്‍ഗാരി കരുതി.അതിന്റെ ഭാഗമായി 30 കോടി മരങ്ങള്‍ അവരും കൂട്ടുകാരും കൂടി രാജ്യത്തുടനീളമായി നട്ടു പിടിപ്പിച്ചു.ആ മരങ്ങള്‍ കെനിയയിലെ ജനങ്ങള്‍ക്കു ഭക്ഷണവും പാര്‍പ്പിടവും ഇന്ധനവും മറ്റു വരുമാന മാര്‍ഗ്ഗങ്ങളും നല്‍കി.കൂടാതെ ഇവ മണ്ണിനേയും നീര്‍ത്തടങ്ങളെയും സംരക്ഷിച്ചു പരിപോഷിപ്പിച്ചു.മരം നടുന്നത് തുടക്കത്തില്‍  ഒരു പരിസ്ഥിതി പ്രശ്‌നം മാത്രമായിരുന്നെങ്കില്‍ പിന്നീടത് കെനിയയിലെ ജനാധിപത്യ സമരങ്ങളുടെ ചിഹ്നമായി മാറി.വാന്‍ഗാരി മാതായിക്കു 2004 ലെ സമാധാനത്തിനുള്ള  നോബല്‍ സമ്മാനവും കിട്ടി.കെനിയ എന്ന രാജ്യത്തിന്റെ പതിനഞ്ചിലൊന്നു വിസ്തൃതിയാണ് നമ്മുടെ കേരള്ത്തിനുള്ളത്.കേരളത്തില്‍ 2 മീറ്റര്‍ അകലത്തില്‍ 600 കി.മീ. നീളവും 2 കി.മീ വീതിയിലും കുഴിയെടുത്തു മരം നട്ടാല്‍ 1200 ച.കി.മീ.വിസ്തൃതിയുളള പ്രദേശത്ത് നമുക്കു വനവത്കരണം നടത്താം.കേളത്തിലെ സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഒരു ദിവസം കാമ്പയിന്‍ നടത്തിയാല്‍ മതി കാര്യം നേടാന്‍.

Sunday, October 6, 2013

വനങ്ങള്‍


കാട് നശിക്കുന്ന വഴികള്‍

    വനങ്ങള്‍ നശിക്കുന്നതിന്റെ വിവിധ കാരണങ്ങളില്‍ ഒന്ന് കാട്ടുതീയാണ്.വേനലായാല്‍ നമ്മുടെ കാടുകളിലും കാട്ടു തീ പടരുന്നു.ഇതുമൂലം വമ്പിച്ച ജൈവ സമ്പത്തും വൈവിധ്യങ്ങളുമാണ് നഷ്ടപ്പെടുന്നത്.1982-83 ല്‍ ഇന്ത്യോനേഷ്യയില്‍ 36 ലക്ഷം ഹെക്ടര്‍ വനമാണ് കത്തി ചാമ്പലായത്.വനസമ്പത്തു കുറയുന്നതിന്റെ മറ്റൊരു കാരണം അച്ചടി കടലാസിന്റെ ഉപയോഗമാണ്.40 അടി ഉയരവും 15-20 സെ.മീ വ്യാസവുമുള്ള 24 മരങ്ങളാണ് ഒരു ടണ്‍ കടലാസിന്റെ നിര്‍മ്മാണത്തിനു ഉപയോഗിക്കുന്നതു.ചില ജീവിവര്‍ഗ്ഗങ്ങളുടെ നാശവും കാടിന്റെ കഥ കഴിക്കാന്‍ സാധ്യതയുള്ള കാര്യമാണ്.അതിനുദാഹരണമാണ് "കാല്‍വേരിയാമേജര്‍"എന്ന മരത്തിന്റെ കഥ.കാല്‍വേരിയാ മേജര്‍ എന്ന പഴങ്ങള്‍ തിന്നു ജീവിച്ചിരുന്ന പക്ഷിയായിരുന്നു ഡോഡോപക്ഷി.കനത്ത പുറന്തോടുള്ള പഴങ്ങളാണ് ഈ സസ്യത്തിന്റേത്.ഡോഡോ പക്ഷിയുടെ ആമാശയത്തില്‍ കൂടി കടന്നു പോകുന്ന പഴങ്ങളുടെ പുറന്തോട് മൃദുവാകുന്നു.ഡോഡോയുടെ ദഹന രസത്താല്‍ മൃദുവാക്കപ്പെട്ട വിത്തുകള്‍ മാത്രമേ മണ്ണില്‍ മുളക്കുകയുള്ളു.ആ പക്ഷിയുടെ കുലം മുടിഞ്ഞതോടെ കാല്‍വേരിയാ മേജറിന്റെ ഒരു തൈ പോലും മുളക്കാതായി.എങ്ങനെയുണ്ടു ഒരു പക്ഷിയും കാടും തമ്മിലുള്ള ബന്ധം.കാട്ടു കള്ളന്മാരുടെ കടന്നു കയറ്റവും,വനവത്കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിവില്ലായ്മയും വന നശീകരണത്തിനു ആക്കം കൂട്ടുന്ന കാര്യങ്ങളാണ്.

Related Posts Plugin for WordPress, Blogger...