ഒരു വനിതയും 30 കോടി മരങ്ങളും
ആഫ്രിക്കന്‍ രാജ്യമായ കെനിയ ഒരു പട്ടിണി രാജ്യമാണ്.അവിടത്തെ പ്രശസ്തയായ ഒരു വനിതയാണ് വാന്‍ഗാരി മാതായി.മരങ്ങളുടെ മരണം വിഭവ ദാരിദ്ര്യമുണ്ടാക്കുമെന്നും അതുവഴി മനുഷ്യ സമുദായം കലാപത്തിനിറങ്ങുമെന്നും അവര്‍ അനുഭവം കൊണ്ടറിഞ്ഞു.വിഭവ സമൃധി ഉണ്ടാകുന്നതോടെ ദാരിദ്ര്യം അകന്നു പോകുമെന്നും അതു സമാധാന പൂര്‍ണ്ണമായ ഒരു ജീവിതം രാജ്യത്തു ഉണ്ടാക്കുമെന്നും വാന്‍ഗാരി കരുതി.അതിന്റെ ഭാഗമായി 30 കോടി മരങ്ങള്‍ അവരും കൂട്ടുകാരും കൂടി രാജ്യത്തുടനീളമായി നട്ടു പിടിപ്പിച്ചു.ആ മരങ്ങള്‍ കെനിയയിലെ ജനങ്ങള്‍ക്കു ഭക്ഷണവും പാര്‍പ്പിടവും ഇന്ധനവും മറ്റു വരുമാന മാര്‍ഗ്ഗങ്ങളും നല്‍കി.കൂടാതെ ഇവ മണ്ണിനേയും നീര്‍ത്തടങ്ങളെയും സംരക്ഷിച്ചു പരിപോഷിപ്പിച്ചു.മരം നടുന്നത് തുടക്കത്തില്‍ ഒരു പരിസ്ഥിതി പ്രശ്‌നം മാത്രമായിരുന്നെങ്കില്‍ പിന്നീടത് കെനിയയിലെ ജനാധിപത്യ സമരങ്ങളുടെ ചിഹ്നമായി മാറി.വാന്‍ഗാരി മാതായിക്കു 2004 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും കിട്ടി.കെനിയ എന്ന രാജ്യത്തിന്റെ പതിനഞ്ചിലൊന്നു വിസ്തൃതിയാണ് നമ്മുടെ കേരള്ത്തിനുള്ളത്.കേരളത്തില്‍ 2 മീറ്റര്‍ അകലത്തില്‍ 600 കി.മീ. നീളവും 2 കി.മീ വീതിയിലും കുഴിയെടുത്തു മരം നട്ടാല്‍ 1200 ച.കി.മീ.വിസ്തൃതിയുളള പ്രദേശത്ത് നമുക്കു വനവത്കരണം നടത്താം.കേളത്തിലെ സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഒരു ദിവസം കാമ്പയിന്‍ നടത്തിയാല്‍ മതി കാര്യം നേടാന്‍.
0 comments:
Post a Comment