ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Sunday, October 6, 2013

വനങ്ങള്‍


കാട് നശിക്കുന്ന വഴികള്‍

    വനങ്ങള്‍ നശിക്കുന്നതിന്റെ വിവിധ കാരണങ്ങളില്‍ ഒന്ന് കാട്ടുതീയാണ്.വേനലായാല്‍ നമ്മുടെ കാടുകളിലും കാട്ടു തീ പടരുന്നു.ഇതുമൂലം വമ്പിച്ച ജൈവ സമ്പത്തും വൈവിധ്യങ്ങളുമാണ് നഷ്ടപ്പെടുന്നത്.1982-83 ല്‍ ഇന്ത്യോനേഷ്യയില്‍ 36 ലക്ഷം ഹെക്ടര്‍ വനമാണ് കത്തി ചാമ്പലായത്.വനസമ്പത്തു കുറയുന്നതിന്റെ മറ്റൊരു കാരണം അച്ചടി കടലാസിന്റെ ഉപയോഗമാണ്.40 അടി ഉയരവും 15-20 സെ.മീ വ്യാസവുമുള്ള 24 മരങ്ങളാണ് ഒരു ടണ്‍ കടലാസിന്റെ നിര്‍മ്മാണത്തിനു ഉപയോഗിക്കുന്നതു.ചില ജീവിവര്‍ഗ്ഗങ്ങളുടെ നാശവും കാടിന്റെ കഥ കഴിക്കാന്‍ സാധ്യതയുള്ള കാര്യമാണ്.അതിനുദാഹരണമാണ് "കാല്‍വേരിയാമേജര്‍"എന്ന മരത്തിന്റെ കഥ.കാല്‍വേരിയാ മേജര്‍ എന്ന പഴങ്ങള്‍ തിന്നു ജീവിച്ചിരുന്ന പക്ഷിയായിരുന്നു ഡോഡോപക്ഷി.കനത്ത പുറന്തോടുള്ള പഴങ്ങളാണ് ഈ സസ്യത്തിന്റേത്.ഡോഡോ പക്ഷിയുടെ ആമാശയത്തില്‍ കൂടി കടന്നു പോകുന്ന പഴങ്ങളുടെ പുറന്തോട് മൃദുവാകുന്നു.ഡോഡോയുടെ ദഹന രസത്താല്‍ മൃദുവാക്കപ്പെട്ട വിത്തുകള്‍ മാത്രമേ മണ്ണില്‍ മുളക്കുകയുള്ളു.ആ പക്ഷിയുടെ കുലം മുടിഞ്ഞതോടെ കാല്‍വേരിയാ മേജറിന്റെ ഒരു തൈ പോലും മുളക്കാതായി.എങ്ങനെയുണ്ടു ഒരു പക്ഷിയും കാടും തമ്മിലുള്ള ബന്ധം.കാട്ടു കള്ളന്മാരുടെ കടന്നു കയറ്റവും,വനവത്കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിവില്ലായ്മയും വന നശീകരണത്തിനു ആക്കം കൂട്ടുന്ന കാര്യങ്ങളാണ്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...