ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Wednesday, July 17, 2013

മഴയറിവ് (അഞ്ച്)


ചിലനാട്ടറിവുകള്‍

തുമ്പികളും മഴയും

   കറുത്ത ചെറിയ ഈയാംപാറ്റകള്‍ ഉയരത്തില്‍ പറന്നു പൊങ്ങിയാല്‍ മഴ പെയ്യും.തുമ്പികള്‍ കൂട്ടത്തോടെ താഴ്ന്നു പറന്നാല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നു കരുതുന്നു.

പക്ഷികളുടെ പ്രജനനം

     മഴക്കാലം പക്ഷികളുടെ പ്രജനനകാലമാണ്.മയില്‍ പ്രജനനം നടത്തുന്നത് ഈ കാലത്താണ്.മഴതുടങ്ങുന്നതിനല്പം മുമ്പ് തന്നെ ഉറക്കെ കരച്ചിലും പീലി വിടര്‍ത്തിയുള്ള ആട്ടവും തുടങ്ങും.ആകാശം മേഘാവൃതമാകുമ്പോള്‍ ആണ്‍ മയില്‍ നൃത്തം തുടങ്ങും.

പ്രാണികുളും മഴയും

    ഉറുമ്പ് മുട്ടകളുമായി മറ്റൊരു സ്ഥലത്തേക്കു പോകുന്നത് മഴ വരാന്‍ പോകുന്നതിന്റെ സൂചനയാണ് എന്നു കരുതുന്നു.

ഏറ്റുമീന്‍

    മഴക്കാലത്ത് വെള്ളം നിറഞ്ഞു പുഴ കവിഞ്ഞൊഴുകുമ്പോള്‍ പുഴയില്‍ നിന്ന് ഏറിവരുന്ന മീനാണ് ഏറ്റുമീന്‍.ഒഴുക്കു വെള്ളത്തിനെതിരെ നീന്തി പാടത്തും പറമ്പിലും വരെ ഇവയെത്തും.ഇതിന് മീന്‍ കേറല്‍ എന്നും പറയും.

കോഴി

   കോഴികള്‍ പകല്‍ സമയത്ത് മുകളിലേക്ക് നോക്കി കൂവുന്നത് മഴയുടെ ലക്ഷണമാണ്.

തവള

   പോക്കാന്‍ തവള എന്ന ഒരിനം തവളയുണ്ട്.മഴ വരുന്നതിന് തൊട്ടു ദിവസങ്ങള്‍ക്ക് മുമ്പ് ഇവ പ്രത്യേക താളത്തില്‍ കൂട്ടമായി കരയും.ഈ കരച്ചില്‍ അവസാനിക്കുന്നത് ശക്തമായ ഇടവപ്പാതി തുടങ്ങുന്നതോടെയാണ്.

      മഴവില്ല് ഉദിക്കുന്നതും, കൊന്നപ്പൂവിന്റെ വിരിയലും,സൂര്യന്‍ ഉദിച്ച ഉടനെ ശക്തമായ ചൂടോടെയും തേജസ്സോടെയും കാണുന്നതും,പക്ഷികള്‍ കൂട്ടമായി കരയിലേക്ക് പറക്കുന്നതും,ഓന്ത് വൃക്ഷങ്ങളില്‍ കയറി ആകാശത്തേക്ക് നോക്കുന്നതുമെല്ലാം ആസന്നമായ മഴയെ സൂചിപ്പിക്കുന്നതായി പഴമക്കാര്‍ പറയുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...