ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Monday, July 22, 2013

മഴയറിവ് (ഏഴ് )


കാലാവസ്ഥാ പ്രവചനം

   തിരുവനന്തപ്പുരത്തുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴ പ്രവചനം നടത്തുന്നത്. 1836 ല്‍ സ്വാതി തിരുനാള്‍ സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായത്.1965 ലാണ് ഇവിടെ നിന്നും കാലാവസ്ഥാ പ്രവചനം ആരംഭിച്ചത്.കേരളത്തിലെമ്പാടുമായി 70 മഴ മാപിനികള്‍ ഈ കേന്ദ്രത്തിന്റെ നയന്ത്രണത്തിലായുണ്ട്.

മഴയളവ്

    മഴ അളക്കാനുള്ള ഉപകരണമാണ് "റെയിന്‍ ഗേജ് " അഥവാ മഴമാപിനി.ഒരു തടസ്സവുമില്ലാത്ത പ്രത്യേക സ്ഥലത്ത് ഒരു ദിവസം മഴ പെയ്താല്‍ എത്രവെള്ളം ഉയരുമെന്ന് നോക്കിയാണ് മഴയുടെ അളവ് കണക്കാക്കുന്നത്.എല്ലാദിവസവും രാവിലെ 8.30 നാണ് മഴയുടെ അളവ് എടുക്കുന്നത്.ഇന്ത്യ മുഴുവന്‍ ഈ സമയമാണ് അംഗീകരിച്ചിട്ടുള്ളത്.24 മണിക്കൂര്‍ കൊണ്ട് 7 സെ.മീറ്ററില്‍ കൂടുതല്‍ മഴ പെയ്താല്‍ കനത്ത മഴയായി പരിഗണിക്കുന്നു.

കുടപുരാണം

    ലാറ്റിന്‍ ഭാഷയില്‍ നിഴല്‍ എന്നര്‍ത്ഥം വരുന്ന umbra എന്ന വാക്കില്‍ നിന്നാണ് umbrella ഉണ്ടാകുന്നത്. BC 1000 ല്‍ തന്നെ ചൈനക്കാര്‍ കുട ഉപയോഗിച്ചിരുന്നു.1852 സാമുവല്‍ ഫോക്കസാണ് ആധുനീക രീതിയിലുള്ള സ്റ്റീല്‍ കമ്പികളുപയോഗിച്ച് കുടനിര്‍മ്മിച്ചത്.ലണ്ടനിലെ ന്യൂ ഓക്സ്ഫോര്‍ഡ് സ്ട്രീറ്റിലാണ് ആദ്യമായി 1830 ല്‍ ജയിംസ് സ്മിത്ത് ആന്റ് സണ്‍സ് എന്ന പേരില്‍ കച്ചവടത്തിനായി കട തുറന്നത്.തൊപ്പിക്കുട,ഓലക്കുട,കുണ്ടന്‍കുട,മറക്കുട,കാലന്‍കുട,മാവേലിക്കുട തുടങ്ങിയ കുടകള്‍ പണ്ട് നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്നു.

2 comments:

  1. കുഞ്ഞാനേ,
    അങ്ങിനെ ബ്ലോഗറും ആയി, ല്ലേ....,
    നല്ല ഉദ്യമം, എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  2. അഭിനന്ദനങ്ങള്‍ക്ക് നന്ദി

    ReplyDelete

Related Posts Plugin for WordPress, Blogger...