ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Sunday, July 7, 2013

മഴയറിവ് (ഒന്ന് )


മഴയറിവ്

  ഭൂമിയിലെ വെള്ളം നീരാവിയായി മേല്‍പ്പോട്ടുയര്‍ന്നു തണുക്കുമ്പോഴാണ് മഴയുണ്ടാകുന്നത്.വെള്ളത്തിന്‍റെ ഈ വട്ടം കറങ്ങലിന് ശാസ്ത്രം നല്കിയ പേരാണ് ജലചക്രം.( hydrologic cycle )
വായു,ജലം,ചൂട് എന്നീ മുന്നു ഘടകങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ജലചക്രം പൂര്‍ണ്ണമാകുന്നത്.

മഴ എന്ന അത്ഭുതം

അത്ഭുതകരമായ വിധത്തില്‍ ഭൂമി മുഴുവന്‍ ജലസേചനം നടത്തുകയും ഭൂവാസികള്‍ക്ക് മുഴുവന്‍ ശുദ്ധ ജലം ലഭ്യമാക്കുയും ചെയ്യുന്ന പ്രക്രിയ.ഓരോ മഴയിലും ടണ്‍ കണക്കിന് ജലം ഭൂമിയില്‍ വര്‍ഷിക്കുന്നു.മരങ്ങളു‍ടേയും ചെടികളുടേയും ദാഹം അകറ്റുന്നു.മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റു കൃമി കീടങ്ങള്‍ക്കുമെല്ലാമായി അരുവികളും തോടുകളും പുഴകളും കുളങ്ങളും കിണറുകളും ഒരുക്കുന്നു.

എന്താണ് മഴ

മേഘങ്ങള്‍ 0.05 മില്ലിമീറ്ററിലധികം വലുതാകുന്നതോടെ ജലമായോ മഞ്ഞായോ ഐസായോ ഭൂമിയില്‍ പതിക്കുന്നതിനാണ് മഴ എന്നു പറയുന്നത്.

മഴ ഉണ്ടാകുന്നത് മൂന്ന് ഘട്ടങ്ങളിലായി

1-നിരന്തരം വീശുന്ന കാറ്റിന്‍റെ ഫലമായി സമുദ്രത്തില്‍ നിന്ന് ഉപ്പിന്‍റെ നേരിയ അംശം അടങ്ങിയ ജല തന്മാത്രകള്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്നു.പൊടി പടലങ്ങളും ഉപ്പിന്‍റെ നേരിയ അംശവുമടങ്ങിയ ഈ കുമിളകള്‍ ( aerosols ) ജലാശയങ്ങളില്‍ നിന്നും മറ്റും ഉയരുന്ന അന്തരീക്ഷത്തിലെ ജലാംശത്തെ മുഴുവന്‍ വലിച്ചെടുത്ത് മേഘ കണങ്ങളായി രൂപപ്പെടുന്നു.ഇവ വളരെ ചെറുതായിരിക്കും. ( 0.01- 0.02മില്ലിമീറ്റര്‍ )

2-വായുവില്‍ തങ്ങി നില്‍ക്കുന്ന മേഘ കണങ്ങള്‍ കാറ്റിന്‍റെ സഹായത്തോടെ വീണ്ടും അന്തരീക്ഷത്തിലേക്കുയരുകയും അവിടെ വെച്ചു കൂടുതല്‍ ജലാംശം വലിച്ചെടുത്തു ഘനം കൂടുകയും കാറ്റിന്‍റെ സഹായത്തോടെ അന്തരീക്ഷം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു.

3-ശക്തമായ കാറ്റ് അന്തരീക്ഷത്തിലെ ഉയര്‍ന്ന തലങ്ങളില്‍ വെച്ചു മേഘ കണങ്ങളെ പരസ്പരം കൂട്ടിയിണക്കുകയും അവ വലിയ കണങ്ങളായി തീരുകയും ചെയ്യുന്നു.ഭൂ ഗുരുത്വാകര്‍ഷണത്തിനു വിധേയമാകുന്നത്ര വലിപ്പമാകുന്നതോടെ ( 0.05 മില്ലിമീറ്റര്‍ )ഐസായോ ജലമായോ ഭൂമിയില്‍ പതിക്കുന്നു.


0 comments:

Post a Comment

Related Posts Plugin for WordPress, Blogger...