ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Saturday, July 13, 2013

മഴയറിവ് (നാല്)


മൂന്ന് മഴക്കാലം

കാലവര്‍ഷം

    സാധാരണ ഗതിയില്‍ ജൂണ്‍ 1ാം തിയ്യതി കാലവര്‍ഷം ആരംഭിക്കും.മലയാളമാസം ഇടവം 15 മുതല്‍ കന്നി 15 വരെ നീണ്ടുനില്കുന്ന മഴക്കാലമാണ് കാലവര്‍ഷം.ഇടവപ്പാതി,തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നീ പേരുകളിലും കാലവര്‍ഷം അറിയപ്പെടുന്നു.കേരളത്തിന്റെ വാര്‍ഷിക മഴയില്‍ 60 ശതമാനവും ഈ മഴയില്‍ നിന്നാണ് ലഭിക്കുന്നത്.ഒന്ന് പെയ്ത് പിന്നെ ഒന്ന് തോര്‍ന്ന് ചെറിയ ഇടവേളക്ക് ശേ‍ഷം വീണ്ടും പെയ്തു തോര്‍ന്നു പോകുന്ന രീതിയാണ് കാലവര്‍ഷക്കാല മഴയുടേത്.

തുലാവര്‍ഷം

      തുലാമാസം മുതല്‍ മകരം പകുതി വരെ നീണ്ടുനില്കുന്ന മഴയാണ് തുലാവര്‍ഷം.വാര്‍ഷിക മഴയുടെ ഏകദേശം 20 ശതമാനം ആണ് തുലാവര്‍ഷക്കാലത്ത് ലഭിക്കുന്നത്.ഉച്ചതിരിഞ്ഞാണ് ഇടിവെട്ടോടെ മഴ തുടങ്ങുക.രാത്രിവരെ നീണ്ടുനില്കും.ഇടക്കിടെ ശക്തിയില്‍ പെയ്ത് മാറിനില്കുന്ന മഴയാണ് ഇക്കാലത്ത്. ഇതിന് വടക്കു കിഴക്കന്‍ മണ്സൂണ്‍ എന്നും പേരുണ്ട്.നിന്ന് പെയ്യുന്ന മഴയാണ് തുലാവര്‍ഷം. ഏറെ നേരം ഇത് നീണ്ടു നില്കും.കിണറ്റിലും മറ്റും വെള്ളം നിറയുക ഇക്കാലത്താണ്.

ഇട മഴ (വേനല്‍ മഴ )

   കാലവര്‍ഷക്കാലത്തും തുലാവര്‍ഷക്കാലത്തുമല്ലാതെ പെയ്യുന്ന മഴയാണ് ഇടമഴ.വേനല്‍ മഴ എന്നും ഇതിനെ വിളിക്കും.വാര്‍ഷിക മഴയുടെ ഏകദേശം 10 ശതമാനം ഇടമഴയിലൂടെയാണ് ലഭിക്കുന്നത്.മകരം,കുഭം,മീനം ( ജനുവരി - ഏപ്രില്‍ ) മാസങ്ങളിലാണ് ഈ മഴ ലഭിക്കുന്നത്.വേനല്‍ മഴ കഴിഞ്ഞുള്ള ദിവസങ്ങളില്‍ പൊതുവെ ചൂട് കൂടുതലായിരിക്കും.


0 comments:

Post a Comment

Related Posts Plugin for WordPress, Blogger...