അതിശയിപ്പിക്കും മഴകള്‍
1-വര്‍ണ്ണമഴ
ചില തരം
ആല്‍ഗകളാണ് ഈ നിറം പകരലിന്
കാരണമായി പറയുന്നത്
2-അമ്ലമഴ (acid rain )
മഴ
പെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍
തങ്ങി നില്‍ക്കുന്ന നൈട്രജന്‍
ലവണങ്ങളുടേയും ഗന്ധകത്തിന്റെയും
ഓക്സൈഡുകള്‍ (സള്‍ഫര്‍
ഓക്സൈഡും,നൈട്രസ്
ഓക്സൈഡും )മഴത്തുള്ളികളില്‍
ലയിച്ച് ഭൂമിയിലേക്ക്
പതിക്കുന്നു.ഇതാണ്
ആസിഡ് മഴ.അന്തരീക്ഷത്തില്‍
കാര്‍ബണ്‍ഡൈ ഓക്സൈഡ്
കൂടുന്നതിനനുസരിച്ച് ആസിഡ്
മഴയുടെ ശക്തിയും കൂടും.
3-മത്സ്യമഴ
സമുദ്രോപരിതലത്തിലുള്ള
ചെറിയ മീനുകള്‍ ശക്തമായ
കാറ്റില്‍ പെട്ട് ദൂരെയുള്ള
അന്തരീക്ഷത്തിലേക്ക് എത്തുകയും
ഈര്‍പ്പം നിലനില്‍ക്കുന്നിടത്തോളം
ജീവനോടെ ഇരിക്കുകയും ശക്തമായ
മഴയുണ്ടാകുമ്പോള്‍ ഭൂമിയിലേക്ക്
പതിക്കുകയും ചെയ്യുന്നതിനെ
മത്സ്യമഴ എന്നു പറയുന്നു.
4-പര്‍വ്വതജന്യമഴകള്‍
പാഞ്ഞു
പോകുന്ന മഴമേഘങ്ങളെ കൂററന്‍
പര്‍വ്വതങ്ങള്‍ തടഞ്ഞു
നിര്‍ത്തി മഴ പെയ്യിപ്പിക്കുന്നു.ഇത്തരം
മഴകളാണ് പര്‍വ്വതജന്യ മഴകള്‍.
5-സംവ്വഹനമഴ (convective rain )
തണുത്തതും
സാന്ദ്രതയേറിയതുമായ പ്രദേശത്തുകൂടി
ചൂടുള്ള നീരാവി നിറഞ്ഞ വായു
(ഭൂമധ്യരേഖാ
പ്രദേശത്തുള്ളത് ) കടന്നു
പോകുമ്പോള്‍ പെയ്യുന്ന മഴയെ
( വൈകുന്നേരങ്ങളിലായിരിക്കും
മിക്കപ്പോഴും) സംവഹന
മഴ എന്നു പറയും.
6- ന്യൂനമര്‍ദ്ധമഴ ( cyclonic rain )
ചൂടുള്ളതോ
തണുത്തതോ ആയ വായു ചലിക്കുമ്പോഴാണ്
അന്തരീക്ഷത്തില്‍
ന്യൂനമര്‍ദ്ധമുണ്ടാകുന്നത്.തുടന്ന്
മഴയും പെയ്യുന്നു.”സൈക്ലോണ്‍"
എന്നറിയപ്പെടുന്ന
ന്യൂനമര്‍ദ്ധമേഖലയാണ് മഴക്ക്
കാരണമാകുന്നെതെങ്കില്‍ ആ
മഴയെ ന്യുനമര്‍ദ്ധമഴ എന്നു
പറയും.
0 comments:
Post a Comment