ഇത് അറിവ് അന്വോഷകര്ക്കു കയറി ഇറങ്ങാനുള്ള ഇടമാണ് കയറി നോക്കൂ.......എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല.

Sunday, July 7, 2013

മഴയറിവ് (രണ്ട് )


മണ്‍സൂണ്‍

      മണ്‍സുണ്‍ മഴയല്ല.മഴയെ വഹിച്ചു കൊണ്ടുവരുന്ന കാറ്റാണ്.അറബി പദമായ മൗസിം മലയന്‍ വാക്കായ മോന്‍സിന്‍ കാലാവസ്ഥ എന്നര്‍ത്ഥം വരുന്ന മോവ്സം എന്നീ പദങ്ങളില്‍ നിന്നാണ് ഇംഗ്ലീഷ് പദമായ മണ്‍സൂണ്‍ പിറവിയെടുക്കുന്നത്.ചൂടാണ് മണ്‍സൂണിന് ജന്മം നല്കുന്നത് എന്നു പറയാം.march , april, may മാസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.അപ്പോള്‍ ചൂട് പിടിച്ച വായു മേല്‍പ്പോട്ടുയരുകയും അവിടെ ന്യൂനമര്‍ദ്ദ മേഖലകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.ഇതെ സമയം കേരളത്തിന് തെക്കു പടിഞ്ഞാറു ദിശയില്‍ ദക്ഷിണാര്‍ദ്ദ ഗോളത്തിലെ സമുദ്രോപരിതലം തണുത്ത വായു നിറഞ്ഞു നില്കുന്ന അതി മര്‍ദ്ദ മേഖലയായിരിക്കും.
       ഈ തണുത്ത വായു ഉത്തരേന്ത്യയിലെ ന്യൂന മര്‍ദ്ദ മേഖലയിലേക്കു ഒഴുകി തുടങ്ങും.ഈ ശക്തമായ വായു പ്രവാഹത്തില്‍ വന്‍ മേഘങ്ങളുടെ നീണ്ട നിര കേരളത്തിന്‍റെ തെക്കു പടിഞ്ഞാറെ തീരത്തെത്തുന്നു.ഈ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലവര്‍ഷത്തിനു കാരണമാകുന്നു.ഹിമാലയം വരെയെത്തി മഴ പെയ്യിച്ച് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ മടങ്ങി വരും.ഈ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തില്‍ തുലാ മഴ പെയ്യിക്കുന്നു.

മഴ വെള്ളം

      ലര്‍പ്പില്ലാത്ത പൂര്‍ണ്ണമായും ശുദ്ധമായ ജലമാണ് ( distilled water ) മഴ വെള്ളം.സ്വന്തമായി രുചിയില്ല.മണ്ണിലെ ധാധുക്കളുമായി ചേരുമ്പോഴാണ് വെള്ളത്തിന് രുചിയുണ്ടാകുന്നത്.ഏതു വസ്തുവിനേയും ശുദ്ധീകരിക്കാനും അഴുക്ക് വലിച്ചെടുക്കാനും മഴവെള്ളത്തിന് കഴിവുണ്ട്.

ഭൂ ഗര്‍ഭജലം

    ഴ വര്‍ഷിക്കുന്നതോടെ മണ്ണ് വികസിക്കുകയും ധാരാളം ജലം ഉള്‍കൊള്ളുകയും ചെയ്യുന്നു.ഇത് മരങ്ങളുടേയും ചെടികളുടേയും വളര്‍ച്ചക്കു സഹായിക്കുന്നു.കൂടുതലായി വരുന്ന ജലം പാറകളിലൂടെ ഊര്‍ന്നിറങ്ങി ഭൂമിക്കടിയില്‍ ശേഖരിക്കപ്പെടുന്നു.വര്‍ഷങ്ങളിലൂടെയാണ് ഈ പ്രക്രിയ നടക്കുന്നത്.ഈ ജലമാണ് ഭൂഗര്‍ഭജലം.ഇവയാണ് ഉറവകളും ഉപരിതല ജലനിരപ്പുകളും (water table ) നിയന്ത്രിക്കുന്നത്.ഇപ്പോള്‍ നമ്മുടെ ഭൂഗര്‍ഭ ജല വിതാനം 2- 6 മീറ്റര്‍ വരെ താഴ്ന്നു പോയിരിക്കുന്നു.കേരളത്തിലെ 53 ബ്ലോക്കുകളില്‍ അപകടകരമായ രീതിയിലാണ് ഇതിന്‍റെ അളവ്.ഇത് നമ്മുടെ വെള്ളശേഖരത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും.

മേഘങ്ങള്‍

         കാണാന്‍ പറ്റുന്ന ഘനീഭവിച്ച നീരാവിയോ മഞ്ഞു പരലുകളോ അടങ്ങിയ പിണ്ഡങ്ങളാണ് മേഘങ്ങള്‍.മേഘത്തെ കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് നെഫോളജി.

കൃത്രിമ മഴ (cloud seeding )

     ണുത്തുറഞ്ഞ കാര്‍ബണ്‍ഡൈ ഓക്സൈഡ്,സില്‍വര്‍ അയഡൈഡ് എന്ന രാസ വസ്തുവിന്‍റെ തരികള്‍ എന്നിവ മേഘങ്ങളില്‍ വിതറി തണുപ്പിക്കുകയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്.ഇങ്ങനെ ക്ലൗഡ് സീഡിംഗ് നടത്തി മഴ പെയ്യിപ്പിക്കുന്ന പരിപാടി വിജയകരമായി ആദ്യം പരീക്ഷിച്ചത് 1946 ല്‍ അമേരിക്കയിലാണ്.വിമാനത്തില്‍ പറന്നുയര്‍ന്ന് ഇര്‍വിംഗ് ലാങ്ങ് മൂര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇത് നിര്‍വ്വഹിച്ചത്.നമ്മുടെ കേരളത്തിലും 1987 ല്‍ മഴ പെയ്യിക്കാന്‍ ഇത്തരത്തില്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...