മഴനിഴല്‍ പ്രദേശങ്ങള്‍ (rain shadow regions )
കടലില്‍
നിന്നും വീശുന്ന കാറ്റ് മഴയെ
കരയിലേക്ക് വഹിക്കുന്നു.ഉയര്‍ന്ന
മലനിരകളില്‍ തട്ടുന്ന കാറ്റില്‍
നിന്നും മഴയെല്ലാം അവിടെ
പെയ്തിറങ്ങുന്നു.അതിനാല്‍
മലനിരകളുടെ മറുഭാഗത്ത്
എത്തുന്നത് ജലാംശം കുറഞ്ഞ
വരണ്ട കാറ്റ് മാത്രമായിരിക്കും.മഴ
തീരെ കുറവും.ഇത്തരം
പ്രദേശങ്ങളാണ് മഴ നിഴല്‍
പ്രദേശങ്ങള്‍.കേരളത്തില്‍
ചിന്നാറും മറയൂരും എല്ലാം
മഴനിഴല്‍ പ്രദേശങ്ങളാണ്.
മേഘസ്ഫോടനം (cloud burst )
ചെറിയ
പ്രദേശത്ത് ചുരുങ്ങിയ
സമയത്തിനുള്ളില്‍ കനത്ത
തോതില്‍ പെയ്യുന്ന മഴയുടെ
പ്രതിഭാസമാണ് മേഘസ്ഫോടനം.ശക്തമായ
മഴയോടൊപ്പം വന്‍ കാറ്റും
കൂടിയാകുമ്പോള്‍ മേഘസ്ഫോടനം
കനത്ത നാശം വിതക്കുന്നു.2010
ആഗസ്തില്‍ ജമ്മുകാശ്മീരിലെ
ലേ പ്രദേശത്തും,2011 ല്‍
കേരളത്തിലെ കോഴിക്കോടിനടുത്ത
പുല്ലൂരാം പാറയിലും 2013 ല്‍
ഉത്തരഖണ്ഡിലെ ബദരീനാഥിലും
ഉണ്ടായ മേഘ സ്ഫോടനങ്ങള്‍
വന്‍ നാശം വിതച്ചിരുന്നു.
പശ്ചിമഘട്ടവും മണ്‍സൂണും
മണ്‍സൂണുകളെ
തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നത്
പര്‍വ്വതങ്ങളാണ്.അറബിക്കടലിനു
മുകളിലൂടെ വരുന്ന മണ്‍സൂണുകളെ
പശ്ചിമഘട്ടം തടഞ്ഞുനിര്‍ത്തി
കേരളം, ഗോവ,
മഹാരാഷ്ട്ര,ഗുജറാത്ത്
മുതലായ പടിഞ്ഞാറന്‍ തീര
സംസ്ഥാനങ്ങളില്‍ മഴ
പെയ്യിക്കും.മഹാരാഷ്ട്ര
– ഗുജറാത്ത് അതിര്‍ത്തിയിലെ
താപ്തി മുഖം മുതല്‍ തെക്ക്
കന്യാകുമാരി വരെ 1600
കി.മീ.പശ്ചിമഘട്ടം
നീണ്ടുകിടക്കുന്നു.തമിഴ്നാട്,കേരളം,കര്‍ണ്ണാടക,ഗോവ,മഹാരാഷ്ട്ര
എന്നീ പ്രദേശങ്ങളിലൂടെ
പശ്ചിമഘട്ടം കടന്നു
പോകുന്നു.കിഴക്കോട്ടൊഴുകുന്ന
വന്‍ നദികളായ കാവേരി,കൃഷ്ണ,ഗോദാവരി
എന്നീ നദികള്‍ പശ്ചിമഘട്ടത്തില്‍
നിന്നാണ് തുടങ്ങുന്നത്.
0 comments:
Post a Comment