![]() |
മരം ഒരു വരം
ലാറ്റിന്‍
ഭാഷയിലെ forestis എന്ന
പദത്തില്‍ നിന്നാണ് forest
എന്ന വാക്ക്
ഇംഗ്ലീഷിലേക്കു വന്നത്.നമ്മുടെ
മുന്‍ഗാമികള്‍ മരങ്ങളുടെ
പ്രാധാന്യം മനസ്സിലാക്കിയിരുന്നു.ശാര്‍ങ്ധരന്റെ
"വൃക്ഷായുര്‍വേദം"
എന്ന ഗ്രന്ഥത്തിലെ
വരികള്‍ ഇങ്ങനെ
“പത്തു
കിണര്‍ സമം ഒരു കുളം
പത്തു
കുളം ഒരു സമം ഒരു തടാകം
പത്തു
തടാകം സമം ഒരു പുത്രന്‍
പത്തു
പുത്രന്‍ സമം ഒരു വൃക്ഷം"
മരം ഒരു ആവാസ കേന്ദ്രം
വനങ്ങള്‍
പല ജീവജാലങ്ങളുടെയും ആവാസ
കേന്ദ്രമാണ്.എന്നാല്‍
ഒരു മരം തന്നെ പലതിന്റെയും
ആവാസ സ്ഥലമാണെന്നു കൂടി
നമ്മള്‍ അറിഞ്ഞിരിക്കണം.ഒരു
വന്‍ മരത്തെ സൂകഷ്മമായി ഒന്നു
നിരീക്ഷിച്ചു നോക്കൂ.എത്ര
തരം ചെടികളാണ് അതിന്റെ മേലാകെ
വളരുന്നത്.ഈ
ചെടികളാണ് വായുവില്‍ വളരുന്ന
ചെടികള്‍ (എപ്പിഫൈറ്റ്സ്
).ഇവയെ കൂടാതെ
പക്ഷികള്‍,ഉറുമ്പുകള്‍
തുടങ്ങിയ ഷഢ്പദങ്ങള്‍ ,പലതരം
ജീവികള്‍ മുതലായവ മരത്തില്‍
വളരുന്നു.
ഇന്ത്യയിലെ വനസമ്പത്ത്
ഭൂമിയുടെ
ഉപരിതലത്തിന്റെ 94 ശതമാനവും
കരവിസ്തൃതിയുടെ 30 ശതമാനവും
വനമാണ്.ലോകത്തുള്ള
ആകെ വനങ്ങളുടെ 2.7 ശതമാനം
ഇന്ത്യയിലാണ്.രാജ്യത്തിന്റെ
ആകെ വിസ്തൃതിയുടെ 23.85 ശതമാനവും
വനമാണ്.ഇന്ത്യയുടെ
ആകെ വനവിസ്തൃതിയായ 78.37
ദശലക്ഷം ഹെക്ടറില്‍
നിബിഢ വനമാണ്.ഏറ്റവും
കൂടുതല്‍ വനവിസ്തൃതിയുള്ള
സംസ്ഥാനം മധ്യപ്രദേശ് ആണ്.77,700
ച.കി.മീ
വനമാണ് ഇവിടെയുള്ളത്.വനവിസ്തൃതിയില്‍
ഏറ്റവും പിന്നില്‍ ഹരിയാനയാണ്.1594
ച.കി.മീ.ഇന്ത്യയിലെ
ഹരിത സംസ്ഥാനം എന്നറിയപ്പെടുന്നത്
സിക്കീം ആണ്.സംസ്ഥാന
ഭൂവിസ്തൃതിയുടെ 47.3 ശതമാനം
വനമേഖലയാണ് ഇവിടെ.
കാട് നമുക്കു തരുന്നത്
വൈനവിധ്യമാര്‍ന്ന
പ്രയോജനങ്ങളാണ് വനങ്ങളില്‍
നിന്നു നേരിട്ടും അല്ലാതെയും
നമുക്കു ലഭിക്കുന്നത്.വനസമ്പത്തു
രാഷ്ട്ര സമ്പത്തായി നമ്മള്‍
കരുതണം.ജീവജാതികളില്‍
ഏറെയും വസിക്കുന്നത് കാടിലാണ്.160
കോടി ജനങ്ങള്‍ വനത്തെ
ആശ്രയിച്ചു ജീവിക്കുന്നുണ്ട്.ജീവ
വായുവിനും,വെള്ളത്തിനും,ആഹാരത്തിനും,പാര്‍പ്പിടത്തിനുമെല്ലാം
മനുഷ്യര്‍ കാടിനെ ആശ്രയിക്കുന്നു.ഒരു
ഹെക്ടര്‍ വനത്തിനു രണ്ടരലക്ഷം
ലിറ്റര്‍ വെള്ളം സംഭരിച്ചു
വെക്കാന്‍ കഴിയും.വനം
മണ്ണിനെ സംരക്ഷിക്കുന്നു.മരങ്ങള്‍
വലിച്ചെടുക്കുന്ന ജലം സ്വേദനം
വഴി ബാഷ്പമായി അന്തരീക്ഷത്തിലെത്തുകയും
മഴ മേഘങ്ങളുടെ ഭാഗമായി മാറുകയും
അങ്ങനെ വനങ്ങള്‍ മഴ
പെയ്യിപ്പിക്കുന്നു.വനങ്ങള്‍
അന്തരീക്ഷത്തില്‍ നിന്നും
വന്‍ തോതില്‍ കാര്‍ബണ്‍ഡൈ
ഓക്സൈഡ് വലിച്ചെടുത്തു
അന്തരീക്ഷ മലിനീകരണം
തടയുന്നു.പക്ഷി
മൃഗാദികള്‍ക്കു ആവാസ സ്ഥലം
ഒരുക്കുന്നു.വനം
വനോല്പന്നങ്ങള്‍ നല്‍കുന്നു.വികസ്വര
രാജ്യങ്ങളില്‍ ഊര്‍ജ്ജാവശ്യത്തിന്റെ
80 ശതമാനവും
സസ്യങ്ങളില്‍ നിന്നാണ്
ലഭിക്കുന്നത്.
good effort sir
ReplyDeletethank for ur commend
Delete