വിവിധ
തരം കാടുകള്‍
കണ്ടല്‍
കാടുകള്‍
ചതുപ്പു
നിലങ്ങളിലും അഴിമുഖങ്ങളിലും
കായലോരങ്ങളിലും രൂപപ്പെടുന്ന
പ്രത്യേക വനസംവിധാനങ്ങളാണ്
കണ്ടല്‍ കാടുകള്‍.കണ്ടല്‍
സസ്യ സഞ്ചയങ്ങളാണ് കണ്ടല്‍
കാടുകളായി മാറുന്നത്.ഉപ്പു
ജലം സ്വീകരിച്ചു അധികമുള്ള
ഉപ്പിനെ പുറത്തു തള്ളുവാനുള്ള
കഴിവ് ഇവിടങ്ങളിലുള്ള
വൃക്ഷങ്ങളുടെ വേരുകള്‍ക്കും
ഇലകള്‍ക്കും ഉണ്ട്.വേലിയേറ്റ
സമയത്തു ഉയര്‍ന്നു നില്‍ക്കാനും
വേലിയിറക്കത്തെ അതിജീവിക്കാനും
കഴിയുന്ന വിധത്തിലാണ് കണ്ടല്‍
വേരുകളുടെ സംവിധാനം.കണ്ടല്‍
കാടുകളുടെ പരിസ്ഥിതി പ്രാധാന്യം
ഇന്നു ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന
വിഷയമാണ്.
മഴക്കാടുകള്‍
വര്‍ഷം
തോറും ഉയര്‍ന്ന തോതില്‍ മഴ
ലഭിക്കുന്ന വനസങ്കേതങ്ങളാണ്
മഴക്കാടുകള്‍.ഉഷ്ണ
മേഘലാ നിത്യ ഹരിത വനങ്ങള്‍
എന്നും ഇതിനെ പറയാം.1800
മി.മീറ്ററില്‍
കൂടുതല്‍ മഴ എല്ലാ വര്‍ഷവും
മഴക്കാടുകളില്‍
ലഭിക്കുന്നു.മറ്റുകാടുകളെ
അപേക്ഷിച്ചു പോഷക ഗുണം കുറഞ്ഞ
മണ്ണാണ് മഴക്കാടിനുള്ളത്.കനത്ത
മഴയില്‍ മണ്ണിലെ പോഷക ഗുണങ്ങള്‍
ഒലിച്ചു പോകുന്നതാണ് ഇതിനു
കാരണം.വളര്‍ച്ചക്കാവശ്യമായ
പോഷകങ്ങള്‍ മരങ്ങള്‍ അവയുടെ
താഴ്ത്തടിയില്‍ ശേഖരിച്ചു
മണ്ണിലെ പോഷക ദൗര്‍ബല്യത്തെ
അതിജീവിക്കുന്നു.
നിത്യഹരിത വനങ്ങള്‍ (evergreen forest )
വര്‍ഷം
മുഴുവന്‍ പച്ചപ്പുള്ള വനങ്ങളാണ്
നിത്യ ഹരിത വനങ്ങള്‍.വൃക്ഷത്തിന്റെ
നിത്യഹരിത സ്വഭാവത്തെ
അടിസ്ഥാനമാക്കിയാണ് വനങ്ങളെ
നിത്യഹരിത വനങ്ങള്‍ എന്നു
വിശേഷിപ്പിക്കാറുള്ളത്.ഏതെങ്കിലും
ഒരു കാലത്തോ സമയത്തോ ജലാംശം
സംരക്ഷിക്കുന്നതിനു വേണ്ടി
ഇലകള്‍ പൊഴിച്ചു കളയാത്ത
വൃക്ഷങ്ങളെ നിത്യഹരിത വനങ്ങള്‍
എന്നു കണക്കാക്കാം.മഴക്കാടുകളില്‍
ധാരാളം മഴ ലഭിക്കുന്നതിനാല്‍
ഇവിടത്തെ വൃക്ഷങ്ങള്‍ നിത്യ
ഹരിതങ്ങളായിരിക്കും.
ചതുപ്പു നിലങ്ങള്‍ (കാവുകള്‍ )
ചതുപ്പു
നിലങ്ങളും അതിനോടു ചേര്‍ന്ന
വനങ്ങളുള്‍പ്പെടുന്ന ജൈവ
മണ്ഡലമാണിത്.വടക്കന്‍
കേരളത്തിലെ ചില പാവന വനങ്ങളും
, സര്‍പ്പക്കാവുകളും
ഇതിനുദാഹരണങ്ങളാണ്.ഈ
സര്‍പ്പക്കാവുകള്‍ ജൈവ
വൈവിധ്യത്തിന്റെ
കലവറയാണ്.കൃഷിയിടങ്ങള്‍ക്കു
വേണ്ടി വനം വെട്ടിത്തെളിക്കുന്ന
വേളയില്‍ വനത്തിന്റെ ഒരു
ഭാഗം കൃഷിയിടത്തിന്റെ നടുവില്‍
നിലനിര്‍ത്തി.ഈ
വനഭാഗത്തെ സസ്യങ്ങളെയോ
ജന്തുക്കളെയോ കൊല്ലാതിരിക്കാനായി
അത് ഈശ്വരന്റെ ആവാസസ്ഥാനം
എന്നു കരുതി
ആരാധിക്കുന്നു.പാമ്പ്,കീരി,ശലഭങ്ങള്‍,മുയല്‍
തുടങ്ങി ചെറിയ ഒരു ജൈവ മണ്ഡലം
ഇവിടെ നിലനില്ക്കുന്നുണ്ട്.ഇവിടത്തെ
വൃക്ഷങ്ങള്‍ അന്തരീക്ഷ താപത്തെ
നിയന്ത്രിക്കുകയും ധാരാളം
പ്രാണ വായു പുറന്തള്ളുകയും
ചെയ്യുന്നു.
0 comments:
Post a Comment