കോര്‍പ്പറേറ്റ്
വിശേഷം
കഴിഞ്ഞ
പോസ്റ്റില്‍ ഇന്ത്യയിലെ
കോര്‍പ്പറേറ്റ് വിശേഷങ്ങളെ
കുറിച്ചു പറയാം എന്നു
പറഞ്ഞിരുന്നു.നമ്മുടെ
പാര്‍ലെമെന്റ് ആരുടെ
താല്പര്യത്തിനു വേണ്ടിയാണ്
നിലനില്‍ക്കുന്നത് എന്നു
ഇതു വായിച്ചാല്‍ മനസ്സിലാകും.
ലോക സഭാംഗങ്ങളില്‍
പകുതിയിലധികം കോടീശ്വരന്മാരാണ്
നമ്മുടെ നാട്ടില്‍.5000
കോടിയിലധികം
ആസ്തിയുള്ളവര്‍ 500 ലധികം
വരും.100 കോടിയിലധികം
വരുമാനമുളള ശത കോടീശ്വരന്മാര്‍
3000 ലധികം വരും.ലോകത്തിലെ
ഏറ്റവും വലിയ 10 കോടീശ്വരന്മാരില്‍
4 പേര്‍
ഇന്ത്യക്കാരാണ്.അമേരിക്ക
കഴിഞ്ഞാല്‍ ഏറ്റവുമധികം
ബില്ല്യനെയര്‍മാര്‍ ഉള്ള
രാജ്യം ഇന്ത്യയാണ്.നമ്മുടെ
രാജ്യത്തെ സമ്പന്നരുടെ 25
ലക്ഷം കോടി രൂപ
നികുതി വെട്ടിച്ച് വിദേശ
ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു
നമ്മുടെ CBI ഡയരക്ടര്‍
പറയുകയുണ്ടായി.
നമ്മുടെ
പാര്‍ലെമെന്റ് 2005 മുതല്‍
2012 വരെ 26,12,135 കോടി
രൂപയാണ് കോര്‍പ്പറേറ്റുകള്‍ക്കു
വേണ്ടി എഴുതി തള്ളിയത്.അതെ
സമയം പൊതു ജനങ്ങള്‍ക്കു
വേണ്ടി നല്‍കിയ നികുതി ഇളവ്
8,36,514 കോടി രൂപയും.110
കോടി ജനങ്ങള്‍ക്ക്
രാജ്യം നല്‍കുന്ന ആകെ സബ്സിഡി
2,31,083 കോടി രൂപ.
( പ്രഖ്യാപിച്ചത്
തന്നെ സര്‍ക്കാര്‍ നല്‍കാറില്ല
എന്നത് വേറെ കാര്യം ) അതെ
സമയം ഏതാനും കോര്‍പ്പറേറ്റു
ഭീമന്‍മാര്‍ക്കു നല്‍കുന്ന
സബ്സിഡി ആനുകൂല്യമാകട്ടെ 6
ലക്ഷം കോടി രൂപയും.
ഇന്ത്യയില്‍
4 ശതമാനമാണ്
അതിസമ്പന്നര്‍.15 ശതമാനം
ഇടത്തരക്കാരാണ്.എന്നാല്‍
78 ശതമാനത്തോളം
വരും ദരിദ്ര നാരായണന്മാര്‍.
യഥാര്‍ത്ഥത്തില്‍
ഇവിടെ നടക്കുന്നത് ഓരു തരം
കമ്പനി ഭരണമാണ്.കോര്‍പ്പറേറ്റ്
മുതലാളിമാര്‍ ഡിസൈന്‍ ചെയ്യുന്ന
പ്രോഗ്രാമുകള്‍ നടത്തികൊടുക്കുന്ന
വൈസ്രോയിമാരുടെ റോള്‍ മാത്രമെ
ഇവിടത്തെ രാഷ്ട്രീയ
പാര്‍ട്ടിപ്രധിനിധികള്‍ക്കുള്ളൂ
എന്നു തോന്നുന്നു.
0 comments:
Post a Comment