
മരവും എ.സിയും
വലിയ ഒരു ആല്‍മരം യഥാര്‍ഥത്തില്‍ 40 എസി പ്രവര്‍ത്തിക്കുന്നതിന്റെ ഫലം ചെയ്യുമെത്രെ.വേനല്‍കാലത്ത് മരത്തണലില്‍
എത്തുമ്പോള്‍ നമുക്കു നല്ല കുളിര്‍മ്മ അനുഭവപ്പെടാറില്ലെ.ഇതാണ് മരത്തിന്റെ ശക്തി.
കാടും പാട്ടും
ഒരുതൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു
നടു നിവര്‍ക്കാനൊരു
കുളുര്‍ നിഴല്‍ നടുന്നു.
ഒ.എന്‍.വി.
നാടു നാടായി നില്‍ക്കണമെങ്കിലോ
കാടുവളര്‍ത്തുവീന്‍ കൂട്ടുകാരെ
വിഷ്ണുനാരായണന്‍ നമ്പൂതിരി
മരിച്ചോര്‍ക്കേ മുറിക്കാവൂ മരം
കുഞ്ഞുണ്ണി
മരമിതു...

വയനാട് വന്യ മേഖല
വയനാട് ജില്ലയിലെ 344 ച.കി.മീ. വിസ്തൃതിയിലുള്ള തോല്‍പെട്ടി,മുത്തങ്ങ
മേഖലകള്‍ ഉള്‍ക്കൊള്ളുന്ന വനമേഖല ആനകളും,കാട്ടുപോത്തുകളും,പുള്ളിമാനുകളും കണ്ടുവരുന്ന മേഖലയാണ്.നീര്‍ ചാലുകള്‍ കൊണ്ടും ചതുപ്പു നിലങ്ങള്‍
കൊണ്ടും സമൃദ്ദമാണ് ഈ വനമേഖല.
സൈലന്റ് വാലി
പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന
വനമേഖലയാണിത്.വനാന്തരങ്ങളില്‍ കേള്‍ക്കുന്ന ചീവീടുകളുടെ ശബ്ദം സൈലന്റ് വാലിയില്‍
കേള്‍ക്കാത്തതു കൊണ്ടാണ് ഈ പ്രദേശം ഇങ്ങനെ അറിയപ്പെടുന്നത്.അപൂര്‍വ്വവും...

spider
പെരിയാര്‍ വനമേഖല
ഇടുക്കി ജില്ലയില്‍സ്ഥിതിചെയ്യുന്ന ഈവനമേഖല
കടുവയുടെആവാസകേന്ദ്രമാണ്.കേരളത്തിലെ ഏക കടുവാ സംരക്ഷണ മേഖലയാണ് ഇത്.ഇവിടെ വന്യ
ജീവികളാല്‍ സമ്പന്നമാണ്.കടുവ,പുലി,മലമുഴക്കി വേഴാമ്പല്‍,കാട്ടുനായ,അപൂര്‍വ്വയിനം പക്ഷികള്‍,ഈനാം പേച്ചി,മാനുകള്‍,നീര്‍നായകള്‍,ആമകള്‍ എന്നിവയാല്‍ ഇവിടെ സമ്പന്നമാണ്.ഇതിന് 777 ച.കി.മീ.വിസ്തീര്‍ണ്ണമുണ്ട്.1982 ല്‍ പെരിയാര്‍
വനമേഖല ദേശീയോദ്യാനമാക്കി.
പേപ്പാറ വനമേഖല
തിരുവനന്തപ്പുരം ജില്ലയിലാണ് ഈ
വനമേഖല.പേപ്പാറ...

ചൂലന്നൂര്‍ വനമേഖല
തൃശൂര്‍ പാലക്കാട് ജില്ലകളിലായി
വ്യാപിച്ചു കിടക്കുന്ന വനമേഖലകളാണിത്.വലിയ കാടുകളെല്ലങ്കിലും കുറ്റിക്കാടുകളും,പാറക്കെട്ടുകളും,ചെറുനീര്‍ത്തടങ്ങളും നിറഞ്ഞതാണ് ഈ
വനമേഖല.കുരങ്ങന്‍,മരപ്പട്ടി,കാട്ടുമുയല്‍,കാട്ടുപന്നി,മുള്ളന്‍ പന്നി തുടങ്ങി 70 ലധികം ജാതിയില്‍ പെട്ട
പക്ഷികളെയും കാണപ്പെടുന്നു.ഇതിനു 24 ഹെക്ടര്‍
വിസ്തീര്‍ണ്ണം ഉണ്ട്.
തട്ടേക്കാട് വനമേഖല
എറണാകുളംജില്ലയിലെഈവനപ്രദേശത്തിന്25ച.കി.മീ.വിസ്തൃതിയുണ്ട.അത്യപൂര്‍വ്വങ്ങളും...

ഇരവിക്കുളം വനമേഖല
ഇടുക്കി വനമേഖലയിലെ തന്നെ മറ്റൊരു
വനമേഖലയാണിത്.ഏകദേശം 97 ച.കി.മീ.വിസ്തീര്‍ണ്ണമുള്ള ഈ
വനത്തില്‍ അപൂര്‍വ്വമായ വരയാടുകളുടെ കൂട്ടങ്ങള്‍ താമസിക്കുന്നു.ലോകത്താകെയുള്ള
വരയാടിന്റെ പകുതിയിലേറേയും സംരക്ഷിക്കപ്പെടുന്നത് ഈമേഖലയിലാണ്.കൂടാതെകലമാന്‍,കേഴമാന്‍,പുള്ളിപ്പുലി,കരിങ്കുരങ്ങ്,മലയണ്ണാന്‍,കടുവ,കരിമ്പുലി,കാട്ടുപൂച്ച,പലതരം...

കേരളത്തിലെ വനങ്ങളും ജൈവ സമ്പത്തും
അഗസ്ത്യകൂടം
പശ്ചിമ ഘട്ടത്തിന്റെ തെക്കെ അറ്റത്തു
ആരുവാമുടി ചുരം മുതല്‍ ആര്യങ്കാവ് ചുരം വരെ ഏകദേശം 3000 ച.കി.മീ.വിസ്തൃതിയുള്ള പര്‍വ്വത നിരകളും ചെരിവുകളുമുള്ള പ്രദേശമാണ്
അഗസ്ത്യകൂടം.ആയുര്‍വേദ മരുന്നുകളുടെ കലവറയാണ് ഈ പ്രദേശം.ഈ പ്രദേശത്ത് ഏകദേശം 3000 ത്തില്‍ അധികം സസ്യ ജാതികള്‍ നിലനില്‍ക്കുന്നുണ്ട്.
ആനമുടിച്ചോല
മൂന്നാറില്‍ നിന്നും 40 കി.മീ.ദൂരെയാണ് ആനമുടിച്ചോല.മഴക്കാടുകളും...